1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി
കൊറോണ: കൊച്ചിയില്‍ നിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയുണര്‍ത്തുന്ന സാഹചര്യത്തില്‍ വിമാനസര്‍വ്വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി മസ്കത്തിലേക്കുള്ള വിമാനങ്ങള്‍ ഭാഗികമായി റദ്ദാക്കി. ഈ മാസം 11, 13, 14 തീയതികളിൽ കൊച്ചിയിൽ നിന്നും മസ്കത്തിലേക്കും തിരിച്ചുമുള്ള ഒമാൻ എയർവേഴ്സിന്‍റെ വിമാനങ്ങൾ റദ്ദാക്കി. കൊവിഡ് 19 ഭീതിയില്‍ ആഗോളതലത്തിലും വിമാന സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ …
മധ്യപ്രദേശിൽ അട്ടിമറി നീക്കം; 17 കോൺഗ്രസ് എം‌എൽ‌എമാർ ബംഗളുരുവിൽ; സർക്കാർ വീണേക്കും?
മധ്യപ്രദേശിൽ അട്ടിമറി നീക്കം; 17 കോൺഗ്രസ് എം‌എൽ‌എമാർ ബംഗളുരുവിൽ; സർക്കാർ വീണേക്കും?
സ്വന്തം ലേഖകൻ: ധ്യപ്രദേശിൽ കമൽനാഥ് സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിലെ ഭിന്നതയാണ് കമൽനാഥിനു ഭീഷണിയായിരിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്‌ക്കുന്ന പതിനഞ്ചോളം എംഎൽഎമാർ ബെംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. കമൽനാഥ് സർക്കാരിലെ മൂന്ന് മന്ത്രിമാരടക്കമാണ് ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം അറിയാതെയാണ് മന്ത്രിമാരടക്കം എംഎൽഎമാർ ബെംഗളൂരുവിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നത്. ഇവർ രഹസ്യകേന്ദ്രത്തിലാണെന്നും …
കൊച്ചി – സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ അടക്കമുള്ളവരെ മടക്കി അയച്ചേക്കും
കൊച്ചി – സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ അടക്കമുള്ളവരെ മടക്കി അയച്ചേക്കും
സ്വന്തം ലേഖകൻ: കൊച്ചിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരെ രാത്രി വൈകി തിരിച്ച് കൊച്ചിയിലേക്ക് തന്നെ അയക്കുമെന്നാണ് വിവരം. 200ഓളം മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ സൗദി …
ഇറ്റലിയില്‍ നിന്നെത്തി സ്വമേധയാ ഐസോലേഷന്‍ സ്വീകരിച്ചു; മാതൃകയായി മലയാളി ഗവേഷക
ഇറ്റലിയില്‍ നിന്നെത്തി സ്വമേധയാ ഐസോലേഷന്‍ സ്വീകരിച്ചു; മാതൃകയായി മലയാളി ഗവേഷക
സ്വന്തം ലേഖകൻ: കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കൃത്യമായി വിവരമറിയിക്കണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, ഇതെല്ലാം അവഗണിക്കുന്നവരും കുറവല്ല. ഇതിനിടെയാണ് ഇറ്റലി സന്ദര്‍ശിച്ച് ഡെന്മാര്‍ക്കില്‍നിന്ന് ദോഹ വഴി കേരളത്തിലെത്തിയ ഒരു മലയാളി യുവതി സ്വമേധയ ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകയായ രേഷ്മയാണ് ഏവര്‍ക്കും മാതൃകയാകേണ്ട രീതിയില്‍ പെരുമാറിയത്. …
മലയാളത്തില്‍ കൊറോണ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; വ്യാജവാര്‍ത്തയ്ക്കും പിടിവീഴും
മലയാളത്തില്‍ കൊറോണ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം; വ്യാജവാര്‍ത്തയ്ക്കും പിടിവീഴും
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലയാളഭാഷയില്‍ മുന്നറിയിപ്പുമായി ഖത്തര്‍ മന്ത്രാലയം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജിലാണ് കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും വിവരങ്ങള്‍ അറിയാനായി അധികൃതരെ മാത്രം വിളിക്കുക എന്നറിയിച്ചിരിക്കുന്നത്. “കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതും അതില്‍ പങ്കാളിയാവുന്നതും ഗുരുതരമായ കുറ്റമാണ്. അതിനു നിങ്ങള്‍ നിയമപരമായി ഉത്തരവാദികളായിരിക്കും. കിംവദന്തികള്‍ പ്രസിദ്ധീകരിക്കുകയും …
യെസ് ബാങ്ക് പ്രതിസന്ധി; ഇടപാടുകാർ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
യെസ് ബാങ്ക് പ്രതിസന്ധി; ഇടപാടുകാർ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: യെസ്‌ ബാങ്കിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി 50,000 രൂപയായി പരിമിതപ്പെടുത്തി റിസർവ് ബാങ്ക് ഒരു മാസത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയതുമുതൽ ഇനി എന്തുചെയ്യണമെന്ന ആലോചനയിലാണ് ബാങ്ക് ഉപഭോക്താക്കൾ. പ്രതിസന്ധിയിൽ അകപ്പെട്ട യെസ് ബാങ്കിൽ നിക്ഷേപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) തായ്യാറാണെന്ന വാർത്ത വന്നിട്ടും ഉപഭോക്താക്കൾക്ക് ഇപ്പോഴും നിരവധി സംശയങ്ങളുണ്ട്. …
കൊറോണ: 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ അധികൃതരെ അറിയിക്കണം; വിവരം ഒളിച്ചു വച്ചാൽ നടപടി
കൊറോണ: 12 രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ അധികൃതരെ അറിയിക്കണം; വിവരം  ഒളിച്ചു വച്ചാൽ നടപടി
സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. രോഗ ലക്ഷണം ഉള്ളവര്‍ അധികൃതരെ വിവരം നിര്‍ബന്ധമായും അറിയിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പിന് പിന്നാലെ പൊലീസും പത്രക്കുറിപ്പ് ഇറക്കി. സംസ്ഥാനത്തു ചികിത്സയിലുള്ള അഞ്ചു പേര്‍ക്കു കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ …
കൊറോണ ബാധിതര്‍ ഇറ്റലി യാത്രയുടെ കാര്യം മറച്ചുവച്ചു; യാത്ര ചെയ്തത് കോട്ടയം, കൊല്ലം ജില്ലകളിൽ
കൊറോണ ബാധിതര്‍ ഇറ്റലി യാത്രയുടെ കാര്യം മറച്ചുവച്ചു; യാത്ര ചെയ്തത് കോട്ടയം, കൊല്ലം ജില്ലകളിൽ
സ്വന്തം ലേഖകൻ: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേര്‍ അധികൃതരെ കബളിപ്പിച്ച് നാട്ടില്‍ കറങ്ങിയത് ഒരാഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ മാസം 29 ന് ഇറ്റലിയില്‍ നിന്ന് കേരളത്തില്‍ എത്തിയ മൂന്ന് പേര്‍ക്കും ഇവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് കോറോണ ബാധ സ്ഥരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് മടങ്ങി വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. …
പത്തനംതിട്ടയിൽ കൊറോണ; രോഗബാധ ഇറ്റലിയിൽ നിന്നെത്തിയ അഞ്ചു പേര്‍ക്ക്; അതീവ ജാഗ്രത
പത്തനംതിട്ടയിൽ കൊറോണ; രോഗബാധ ഇറ്റലിയിൽ നിന്നെത്തിയ അഞ്ചു പേര്‍ക്ക്; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശികള്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ക്കും അവരുടെ ബന്ധുക്കളായ രണ്ടു പേരുമടക്കം അഞ്ചുപേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കനത്ത ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു. ഇറ്റലിയില്‍ നിന്നും വന്നവര്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ലെന്നും ആരോഗ്യ മന്ത്രി വാര്‍ത്താ …
യെസ് ബാങ്ക് പ്രതിസന്ധി: സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍; പണം പിൻ‌വലിക്കാൻ നെട്ടോട്ടം
യെസ് ബാങ്ക് പ്രതിസന്ധി: സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍; പണം പിൻ‌വലിക്കാൻ നെട്ടോട്ടം
സ്വന്തം ലേഖകൻ: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. അനധികൃത പണമിടപാട് കേസിലാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുപ്പത് മണിക്കൂറോളോമാണ് റാണയെ ചോദ്യം ചെയത്ത്. കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ …