സ്വന്തം ലേഖകൻ: വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പോകുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മലയാലം ബിഗ്ബോസ് സീസൺ ടൂവിൽ നിന്നും പുറത്തായ രജത് കുമാർ എന്ന മത്സരാർഥിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരുടെ പ്രവർത്തി ഏറെ വിമർശിക്കപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഒഴിവാക്കുവാൻ കഴിയുന്ന യാത്രകൾ പരമാവധി …
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി ‘ബ്രേക്ക് ദ ചെയിന്‍’ എന്ന പേരില്‍ ബൃഹത്തായ കാമ്പയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും കൈകള്‍ വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാമ്പയിന്‍റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. …
സ്വന്തം ലേഖകൻ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൃദയമില്ലാത്ത ബാങ്ക് എന്ന് അധിക്ഷേപിച്ച ധനമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് ബാങ്കുകളുടെ സംഘടന. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ വെച്ച് നടന്ന ഫിനാന്‍ഷ്യല്‍ എന്‍ക്ലേവില്‍വെച്ചാണ് സീതാരാമന്‍ എസ്.ബി.ഐ ചെയര്‍മാന്‍ രഞ്ജിഷ് കുമാറിനെ അധിക്ഷേപിച്ച് സംസാരിച്ചത്. സീതാരാമന്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മഹാരാഷ്ട്ര ഭരിക്കുന്ന മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നാണ് ഇത്തരത്തിലൊരു നീക്കം. നേരത്തെ മഹാരാഷ്ട്രയില്‍ മുന്‍ സര്‍ക്കാരുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. എന്നാല്‍, ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം. ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മുന്‍കരുതലായാണ് വ്യാഴാഴ്ച സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്കുകള്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐടി യൂണിറ്റുകളിലെ 18-20 ലക്ഷത്തോളം ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശ പ്രകാരം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ …
സ്വന്തം ലേഖകൻ: സൌദിയിലെ റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. നഗരത്തിെൻറ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി(60)യും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ (92) അന്തരിച്ചു. എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ശക്തിപൂജ, പുതുശേരി കവിതകൾ തുടങ്ങിയവ പ്രശസ്ത കൃതികളാണ്. ‘തിളച്ചമണ്ണിൽ കാൽനടയായി’ ആത്മകഥയാണ്. ഇടതുപക്ഷ സഹയാത്രികനായിരുന്ന പുതുശേരി വിപ്ലവ കവിയെന്ന നിലയിലും അറിയപ്പെട്ടു. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. …
സ്വന്തം ലേഖകൻ: രാജ്യത്ത് വ്യാപകമായ ഭീതി ഉയര്‍ത്തി പടരുത്ത കൊറോണ വൈറസ് രോഗം ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സഹായം ലഭ്യമാക്കുന്നതിനാണ് ദുരന്തമായി പ്രഖ്യാപിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു. എന്നാൽ കൊറോണ ധനസഹായം സംബന്ധിച്ച ഉത്തരവ് കേന്ദ്രം പിന്നീട് …
സ്വന്തം ലേഖകൻ: കൊറോണയെ തുടര്‍ന്ന് രാജ്യമെങ്ങും ഭീതിയില്‍ കഴിയുന്നതിനിടെ ദില്ലിയുടെ പല ഭാഗങ്ങളിലുമായി കൊടുങ്കാറ്റും പേമാരിയും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രൂപപ്പെട്ടത്. ഇന്ന് വൈകീട്ടും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ രൂപപ്പെട്ടതിനെ തുടര്‍ന്ന് താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കനത്തമഴയുടെ ദൃശ്യങ്ങള്‍ ദില്ലി നിവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ …
സ്വന്തം ലേഖകൻ: ഒളിമ്പിക്സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്സിന് ജപ്പാന്‍ പൂര്‍ണ സജ്ജമാണെന്നും ഷിന്‍സോ ആബേ പറഞ്ഞു. ഒളിമ്പിക്സ് മുന്‍ നിശ്ചയപ്രകാരം വിജയകരമായി നടത്തുന്നതിനായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും ഒളിമ്പിക്സ് സംഘാടക സമിതി ആശയവിനിമയം നടത്തിവരികയാണെന്നും ആബെ പറഞ്ഞു. ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതിന് ആവശ്യമായ …