1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2020

സ്വന്തം ലേഖകൻ: ഒളിമ്പിക്സ് ജൂലൈയിൽ തന്നെ നടത്തുമെന്നും ഗെയിംസ് മാറ്റില്ലെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്സിന് ജപ്പാന്‍ പൂര്‍ണ സജ്ജമാണെന്നും ഷിന്‍സോ ആബേ പറഞ്ഞു. ഒളിമ്പിക്സ് മുന്‍ നിശ്ചയപ്രകാരം വിജയകരമായി നടത്തുന്നതിനായി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും ഒളിമ്പിക്സ് സംഘാടക സമിതി ആശയവിനിമയം നടത്തിവരികയാണെന്നും ആബെ പറഞ്ഞു.

ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ജപ്പാന്‍ സ്വീകരിച്ച നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആബെ പറഞ്ഞു.

കൊവിഡ് 19 ആശങ്കയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ സ്റ്റേഡ‍ിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ ഒളിമ്പിക്സ് മാറ്റിവെക്കുന്നതാണ് ഉചിതമെന്നും ട്രംപ് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.