1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2020

സ്വന്തം ലേഖകൻ: വൈറസ് ബാധ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പോകുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം മലയാ‌ലം ബിഗ്ബോസ് സീസൺ ടൂവിൽ നിന്നും പുറത്തായ രജത് കുമാർ എന്ന മത്സരാർഥിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ തടിച്ചുകൂടിയ ആരാധകരുടെ പ്രവർത്തി ഏറെ വിമർശിക്കപ്പെട്ടിരുന്നു.

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഒഴിവാക്കുവാൻ കഴിയുന്ന യാത്രകൾ പരമാവധി ഒഴിവാക്കുക. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മിക്ക രാജ്യങ്ങളും അതായത്, സൗദി, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പുറത്തു നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് കയറേണ്ട സാഹചര്യത്തിലാണ് മിക്കവരും അപകട സാധ്യത കണക്കിലെടുക്കാതെ യാത്ര ചെയ്യുന്നത്.

കൊറോണ വൈറസ് ഭീതിയുയർത്തിയിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമുള്ള ഘട്ടങ്ങളിൽ മാത്രം യാത്ര ചെയ്യുക എന്നതാണ് നമുക്ക് എടുക്കുവാൻ പറ്റിയ മികച്ച പ്രതിരോധ മാർഗ്ഗം. സർക്കാരും മറ്റ് ഏജൻസികളും അനുശാസിക്കുന്ന നിർദ്ദേശങ്ങള്‍ അനുസരിക്കുക.

വിമാനത്താവളങ്ങളില‌െ സ്ഥിരം കാഴ്ചകളിലൊന്നാണ് കയറ്റിവിടുവാൻ വരുന്നവരും സ്വീകരിക്കുവാൻ വരുന്നവരും. ഇത് ഒഴിവാക്കുവാൻ പരമാവധി ശ്രമിക്കുക. വിമാനത്താവളം പോലെ ഇത്രധികം ആളുകൾ വരുന്ന ഇടങ്ങളിൽ നിന്നും വൈറസുകൾ എളുപ്പത്തിൽ പകരും എന്ന തിരിച്ചറിവു വേണം.

കൊറോണ രോഗം പിടിപെടുവാൻ ഏറ്റവും സാധ്യതയുള്ള ഇടമാണല്ലോ വിമാനത്താവളം. ഇവിടെ എത്തിയാൽ പരമാവധി ആളുകളിൽ നിന്നും അകലെ പാലിക്കുവാന് ശ്രമിക്കുക. ആള്‍ക്കൂട്ടങ്ങൾ ഒഴിവാക്കുക. രോഗം പിടിപെടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും പരമാവധി അകലം പാലിക്കുക.

സുരക്ഷയുടെയും ശുചിത്വത്തിന്റെയും കാര്യത്തിൽ യാതൊരു വിമുഖതയും കാട്ടാതിരിക്കുക. അവിടെ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങൾ അതുപടി അനുസരിക്കുക. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്നുപോകുന്ന ഓരോ വിമാനത്താവളവും അണുക്കളുടെ ഒരു കൂടാരമാണെന്ന് ഓർക്കുക. കൈകൾ ഇടയ്ക്കിടെ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുക.

എയർപോർട്ടിൽ എവിടെനിന്നു വേണമെ‌ങ്കിലും അണുക്കൾ പകരാം. ച‌െക് ഇൻ കിയോസ്കുകൾ, വെസ്റ്റ് ബിന്നുകൾ, സെക്യൂരിറ്റി ചെക് പോയിന്‍റുകൾ, എസ്കലേറ്റർ, കൈപ്പിടികൾ, ഫൂഡ് കോർട്ട്, റെസ്റ്റ് റൂം തുടങ്ങിയ ഇടങ്ങളിൽ പോകുമ്പോഴും വരുമ്പോഴും ശ്രദ്ധിക്കുക, പരമാവധി ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

ചെക്കിങ്ങിനായും മറ്റും വിമാനത്താവളങ്ങളിൽ ക്യൂ നിൽക്കുമ്പോൾ കുറഞ്ഞത് ഒരടിയെങ്കിലും ‌അകലം പാലിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വാ പൊത്തുകയും ടവ്വൽ ഉപയോഗിക്കുകയും ചെയ്യുക, അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.