സ്വന്തം ലേഖകൻ: കൊവിഡിനെ നേരിടാൻ ജനത കർഫ്യൂവിനൊപ്പം നിന്ന് രാജ്യം. ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തങ്ങി. എല്ലാ സംസ്ഥാനങ്ങളിലും റോഡുകളും വിപണികളും വിജനമായി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരനും സൈനികരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. കേരളത്തിലും ജനതാകർഫ്യൂ പൂർണമായിരുന്നു. തമിഴ്നാട് ജനതാ കർഫ്യൂ നാളെ പുലർച്ചെ …
സ്വന്തം ലേഖകൻ: കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഒരു രാജ്യം പൂര്‍ണമായും അടച്ചിട്ടത് കൊണ്ട് കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി വിദഗ്ധന്‍ മൈക്ക് റയാന്‍. പൊതു ജനാരോഗ്യ നിര്‍ദേശങ്ങളാണ് ഈ സമയത്ത് ഫലപ്രദമാകുക. ഇത് വൈറസ് വീണ്ടും കരുത്താര്‍ജിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ലോക്ഡൗണ്‍ കൊണ്ട് താല്‍ക്കാലികമായി വൈറസിനെ നിയന്ത്രിച്ചേക്കാം. എന്നാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ട്. …
സ്വന്തം ലേഖകൻ: കൊറോണ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തികമാന്ദ്യം കാരണം ലോക സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് കൊറോണ സൃഷ്ടിച്ച ആഘാതം. ലോക കോടീശ്വന്‍മാരുടെ സമ്പത്തില്‍ വലിയ നഷ്‌ടമാണ് കൊറോണ പ്രതിസന്ധി കാരണം ഉണ്ടാക്കിയിരിക്കുന്നത്. ബ്ലൂംബർഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച്, ലോകത്തിലെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ മാർച്ച് ഒന്നിനും മാർച്ച് 15 നും ഇടയിൽ 51 ലാബുകളിൽ ഇതുവരെ പരിശോധിച്ച 500 സാമ്പിളുകളിൽ കോറോണ വൈറസിന് സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആർ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. എന്നാല്‍ അവിടുന്ന് നാല് ദിവസം പിന്നിട്ടപ്പോഴേക്കും ഇന്ന് അത്തരത്തിലുള്ള രണ്ട് കേസുകളാണ് ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. …
സ്വന്തം ലേഖകൻ: കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടു. സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്‌ളുവന്‍സയിലെ ഗവേഷകരാണ് ജനിതകഘടന കണ്ടെത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് …
സ്വന്തം ലേഖകൻ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415 നും 1000 ത്തിനുമിടയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍ ചൈനയിലേത് പോലെ രാജ്യത്ത് സമൂഹവ്യാപനം കുറയ്ക്കാന്‍ പറ്റുമെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഓരോ ദിവസവും ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാവുകയാണ്. വിവിധ ഗള്‍ഫ് കറന്‍സികള്‍ക്ക് ഇപ്പോള്‍ റെക്കോര്‍ഡ് മൂല്യമാണ് ഇന്ത്യന്‍ രൂപയ്ക്കെതിരെ. എന്നാല്‍ കറന്‍സിക്ക് വലിയ മൂല്യം ലഭിക്കുമ്പോഴും അവസരം കാര്യമായി ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ക്ക് സാധിക്കുന്നതുമില്ല. നേരത്തെ മാസാദ്യത്തില്‍ രൂപയ്ക്ക് കാര്യമായ വിലയിടിവ് വന്നപ്പോള്‍ തന്നെ പ്രവാസികളില്‍ ഭൂരിഭാഗവും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശികളാണ്. ആറ് പേര്‍ കാസര്‍കോടുള്ളവരും, ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 37 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 44,390 പേര്‍ നിരീക്ഷണത്തിലാണ്. …
സ്വന്തം ലേഖകൻ: ഫുട്‌ബോളിന്റെ സുവര്‍ണ കാലഘട്ടത്തിലെ പ്രധാനിയായിരുന്ന ഇതിഹാസ താരം പി.കെ ബാനര്‍ജി അന്തരിച്ചു. 83 വയസായിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഇദ്ദേഹം. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടന്ന് അദ്ദേഹത്തെ ഫെബ്രുവരി മുതല്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നു. ഹൃദയ …