1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ സൗദിയിലെ ആരാംകോ എണ്ണ കമ്പനിയിലെ പുതിയ സുരക്ഷാ മുന്‍കരുതല്‍ നടപടി വിവാദത്തില്‍. വൈറസിനെ പ്രതിരോധിക്കാനായി സാനിറ്റൈസേര്‍സ് എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കാന്‍ വേണ്ടി എടുത്ത നടപടിയാണ് വിവാദത്തിന് കാരണമായത്.

ഹാന്‍ഡ് സാനിറ്റൈസറിന്റെ വലിയ ഒരു കുപ്പി എണ്ണകമ്പനിയിലെ ഒരു തൊഴിലാളിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുകയാണ്. കൈ കഴുകാന്‍ ആവശ്യമുള്ളവരുടെ അടുത്തേക്ക് ഈ തൊഴിലാളി നടന്നെത്തണം. ഒരു കുടിയേറ്റ തൊഴിലാളിയോട് കാണിച്ച അങ്ങേയറ്റം അടിമത്തപരവും വംശീയപരവുമായ സമീപമാണിതെന്നാണ് ആരാംകോ എണ്ണ കമ്പനിക്കെതിരെ ഉയരുന്ന വിമര്‍ശനം.

ഈ ആശയത്തിനു പിന്നിലുള്ള ആളുടെ തലച്ചോറാണ് സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകേണ്ടതെന്നാണ് ഒരാള്‍ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ആരാംകോ കമ്പനി വിശദീകരണുമായി രംഗത്തെത്തി. ഇത്തരമൊരു നടപടി തങ്ങള്‍ അറിയാതെയെടുത്തതാണെന്നാണ് ആരാംകോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം സാനിറ്റൈസറിന്റെ ഇത്തരത്തില്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.