സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക കേസിലെ ജോളി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വഞ്ചന, വിഷം കൈവശം സൂക്ഷിക്കല്‍ എന്നിങ്ങനെ ആറ് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ …
സ്വന്തം ലേഖകൻ: സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന നടനാണ് നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും …
സ്വന്തം ലേഖകൻ: ദുല്‍ഖുര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയുന്ന കുറുപ്പ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖുറിന്റെ ഒഫീഷ്യല്‍ പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും …
സ്വന്തം ലേഖകൻ: സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന്‍ ശുപാര്‍ശയെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഡബ്ലു.സി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിനിമ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസായി. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങള്‍: ‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. …
സ്വന്തം ലേഖകൻ: യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി (ജനുവരി ഒന്ന്) മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്കുചെയ്ത ടിക്കറ്റുകള്‍ക്കും …
സ്വന്തം ലേഖകൻ: കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്. ‘കുട്ടികളുടെ മുന്നില്‍വെച്ച് ടിവി കാണരുതെന്ന് …
സ്വന്തം ലേഖകൻ: വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ചിത്രം മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. …
സ്വന്തം ലേഖകൻ: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആംഢബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം നാളെ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കും. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. …
സ്വന്തം ലേഖകൻ: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് സി.ബി.ഐ. മരണത്തിന് കാരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗമെന്നും രക്തത്തില്‍കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോള്‍ അപകടകരമായ അളവിലുള്ളതല്ലെന്നും സി.ബി.ഐ കണ്ടെത്തി.അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. നടന്‍ കലാഭവന്‍ മണിയുടെ മരണം കൊലപാതകമല്ലെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്. സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണിയുടേത് …