സ്വന്തം ലേഖകൻ: കടുത്ത തണുപ്പിൽ വിറച്ചിരിക്കുകയാണ് വടക്കെ ഇന്ത്യ. വടക്കൻ സംസ്ഥാനങ്ങളെല്ലാം തണുപ്പിന്റെ പിടിയിലാണ്. രാജ്യ തലസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. 1901ന് ശേഷം ഡൽഹി കണ്ട ഏറ്റവും തണുപ്പേറിയ ഡിസംബർ ദിവസമാണ് (ഡിസംബർ 30) കടന്നു പോകുന്നത്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 9.4 ഡിഗ്രി സെൽഷ്യസാണ്. എല്ലാവർഷവും ഡിസംബറിന്റെ രണ്ടാം ഭാഗത്തോടെ …
സ്വന്തം ലേഖകൻ: വാങ്ങാന്‍ ആളെ കണ്ടെത്തിയില്ലെങ്കിൽ അടുത്ത വർഷം ജൂൺ മാസത്തോടെ എയർ ഇന്ത്യ അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്ന് മുതിർന്ന എയർലൈൻ ഉദ്യോഗസ്ഥന്‍. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ വിമാനക്കമ്പനി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, നിലത്തിറക്കിയ 12 വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് നിക്ഷേപം അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. നിലവില്‍ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് ഈ പദവിയിൽനിന്ന് 31ന് വിരമിക്കാനിരിക്കെയാണു പുതിയ സ്ഥാനലബ്ധി. മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ബിപിന്‍ റാവത്ത് കരസേനാ മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി …
സ്വന്തം ലേഖകൻ: നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. …
സ്വന്തം ലേഖകൻ: കേരള നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം …
സ്വന്തം ലേഖകൻ: പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടിച്ചേരലായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം …
സ്വന്തം ലേഖകൻ: 2018-ലെ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. സിനിമാജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഫാൽക്കെ പുരസ്കാരം ബച്ചനെ തേടിയെത്തുന്നത് എന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമായി. ഭാര്യ ജയാ ബച്ചനും മകൻ അഭിഷേക് ബച്ചനും ഒപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ അമിതാഭ് ബച്ചനെത്തിയത്. നർമം നിറഞ്ഞ …
സ്വന്തം ലേഖകൻ: നടന്‍ മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്) മോശം രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ ശോചനീയാവസ്ഥയില്‍ കഴിയുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ ഈ ആരോപണങ്ങള്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പ്രതികരിച്ച് നടന്‍ ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ, അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരും …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലുണ്ടായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശിൽ ഉണ്ടായ സംഘര്‍ഷത്തിന് പിന്നിൽ കേരളത്തിൽ നിന്നും ഉള്ളവരുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനം എന്നും പൊലീസ് പറയുന്നു. കാൺപൂരിൽ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തിൽ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്. …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ കോൺഗ്രസ് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 134-ാം സ്ഥാപകദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം. സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ …