സ്വന്തം ലേഖകൻ: പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ 2019-ല്‍ പുറത്തിറങ്ങിയത് 194 മലയാളം സിനിമകള്‍. ഇതില്‍ 113 സിനിമകളും സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ്. 600 കോടിയായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമയുടെ നിക്ഷേപം. പുതുമയുളള വിഷയങ്ങളും മികച്ച അവതരണവും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ട് ചിത്രങ്ങള്‍ മികവ് പുലര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും …
സ്വന്തം ലേഖകൻ: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് …
സ്വന്തം ലേഖകൻ: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ നിരവധി തവണ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയിട്ടുള്ള ആളാണ് നടൻ സിദ്ധാർഥ്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ മൂലം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചാൽ സിദ്ധാർഥിന് വ്യക്തമായ മറുപടിയുണ്ട്. നിശബ്ദനായിരുന്നാൽ മാത്രമേ അവസരങ്ങൾ ലഭിക്കുകയുള്ളൂ എങ്കിൽ തനിക്ക് അത്തരം അവസരങ്ങൾ വേണ്ടെന്ന് പറയാൻ ഈ കലാകാരന് യാതൊരു പേടിയുമില്ല. …
സ്വന്തം ലേഖകൻ: : സംസ്ഥാനത്ത് വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ ആലോചന എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ ‘state plans detention centre’ എന്ന …
സ്വന്തം ലേഖകൻ: മഞ്ജു വാരിയറുമായി തനിക്ക് ശത്രുതയില്ലെന്ന് നടന്‍ ദിലീപ്. മഞ്ജു വാരിയറുമായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു പ്രശ്‌നമില്ലെന്നും ദിലീപ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവർത്തിച്ച ദിലീപ് തങ്ങൾ …
സ്വന്തം ലേഖകൻ: യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലി 2021 -നെ പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ആചരിക്കാനുള്ള തീരുമാനത്തിലാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഇത്തരമൊരു തീരുമാനം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതും ലക്ഷ്യമാണ്. അതുപോലെ പഴങ്ങളുടെയും പച്ചക്കറികളുടെയും സുസ്ഥിരമായ ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്നു. ആഗോള വ്യാപകമായി പഴങ്ങളുടെ ഉത്പാദത്തെയും വില്‍പ്പനയെയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാര്‍ ആരംഭിച്ച കെ. ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള പതിനൊന്ന് കിലോമീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. എല്ലാ ജനങ്ങൾക്കും ഇന്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ ഷെയ്‌ന്റെ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ. അതേസമയം, നിർമ്മാതാക്കളെ …
സ്വന്തം ലേഖകൻ: പൂര്‍ണ വലയ സൂര്യഗ്രഹണം കണ്ടു മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി കാണാനായത്. ഇവിടെ അയ്യായിരത്തിലധികം ആളുകളാണ് ഗ്രഹണം കാണാന്‍ സൗകര്യമൊരുക്കിയ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്. 11.11-ഓടെ കേരളത്തിലെ സൂര്യഗ്രഹണം പൂര്‍ത്തിയാകും. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ആളുകള്‍ കാത്തിരുന്നെങ്കിലും വയനാട്ടിലെ കല്‍പ്പറ്റയില്‍ മൂടല്‍മഞ്ഞും മഴമേഘങ്ങളും ഗ്രഹണത്തിനു മങ്ങലേല്‍പ്പിച്ചു. രാവിലെ 8.04 മുതല്‍ ഗ്രഹണം തുടങ്ങിയിരുന്നു. …