സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. ഇവിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. രാംപൂരില്‍ ശനിയാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ പൗരത്വ …
സ്വന്തം ലേഖകൻ: പൗരത്വത്തിന്റെപേരിൽ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാൻ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. പൊതുവായ ഒട്ടേറെ രേഖകൾ ഇതിനായിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി രാജ്യമൊട്ടുക്കും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മന്ത്രാലയവക്താവ് വെള്ളിയാഴ്ച …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത്. ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകള്‍ കത്തെഴുതി. വിറ്റഴിക്കുന്നതിനു പകരം എല്‍ ആന്‍ഡ് ടി, ഐ.ടി.സി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെ ന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. 23ന് റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിർദേശം തെലങ്കാന ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഹൈക്കോടതി നൽകിയത്. ഡൽഹി …
സ്വന്തം ലേഖകൻ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകരി സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ. കായല്‍ …
സ്വന്തം ലേഖകൻ: തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് …
സ്വന്തം ലേഖകൻ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വി.എം. ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ ‘മാനാഞ്ചിറ’യ്ക്കാണ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.സ്‌കറിയ സക്കറിയ, നളിനി …
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം …
സ്വന്തം ലേഖകൻ: ഉന്നാവോ പീഡന കേസില്‍ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. ദല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട വാദമായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. തനിക്ക് മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തിയായിരുന്നു ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗര്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം കണക്കിലെടുക്കണമെന്നായിരുന്നു സെന്‍ഗര്‍ കോടതിയില്‍ പറഞ്ഞത്. സെന്‍ഗറിന് …
സ്വന്തം ലേഖകൻ: പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ നിയന്ത്രിക്കാനാതെ പൊലീസ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ …