സ്വന്തം ലേഖകന്‍: ബംഗാളില്‍ പുതിയ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ട നടിമാരായ മിമി ചക്രബര്‍ത്തിയെയും നുസ്രത്ത് ജഹാനും ജയിച്ചതിനു ശേഷവും ട്രോളുകള്‍ വെറുതെ വിട്ടിട്ടില്ല. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് അക്കൂട്ടത്തില്‍ വിവാദമായി. ട്വിറ്ററിലൂടെ ഇരുവരുടെയും വൈറലായ നൃത്തവീഡിയോ കൂടി പങ്കു വെച്ചു കൊണ്ടാണ് സംവിധായകന്റെ ട്രോള്‍ ട്വീറ്റ്. ‘വാഹ്..ബംഗാളില്‍ നിന്നുള്ള പുതിയ എം.പിമാര്‍. മിമി …
സ്വന്തം ലേഖകന്‍: ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദൃശ്യ രഘുനാഥ് തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ദൃശ്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് …
സ്വന്തം ലേഖകന്‍: ചിരിയുടെ തമ്പുരാന് സ്വാഗതം എന്ന വചനങ്ങള്‍ക്കു മുന്നിലൂടെ വീല്‍ചെയറില്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് കടന്നുവരുമ്പോള്‍ ഓര്‍മകളുടെ തിരശ്ശീലകളായിരുന്നു എല്ലാ മനസ്സുകളിലും ഉയര്‍ന്നത്. ‘യോദ്ധ’യിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ‘ഉദയനാണ് താര’ത്തിലെ പച്ചാളം ഭാസിയും ‘കിലുക്ക’ത്തിലെ നിശ്ചലും ‘മീശമാധവനി’ലെ ഭഗീരഥന്‍ പിള്ളയും അടക്കമുള്ള കഥാപാത്രങ്ങള്‍ കാണികളുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ചെറിയൊരു പുഞ്ചിരിയോടെ ജഗതി വീല്‍ചെയറില്‍ നിശ്ശബ്ദനായിരുന്നു. …
സ്വന്തം ലേഖകന്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ഗാന്ധി ഉറച്ചുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അദ്ദേഹത്തിന്റെ രാജിയാവശ്യം തള്ളിയെങ്കിലും രാഹുല്‍ഗാന്ധി ഈ തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്നും മറ്റൊരാളെ കണ്ടെത്തിക്കോളാനും തന്നെ സന്ദര്‍ശിച്ച അഹമ്മദ് പട്ടേലിനോടും കെ.സി വേണുഗോപാലിനോടും രാഹുല്‍ ആവശ്യപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാനചര്‍ച്ചാ വിഷയം ഇപ്പോള്‍ ചുഞ്ചു നായര്‍ എന്ന പൂച്ചക്കുട്ടിയാണ്. പരസ്യം എന്ന നിലയ്ക്കുള്ള ചിത്രം പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂച്ചയ്ക്ക് ജാതിപ്പേരു ചേര്‍ത്തതിനെ കളിയാക്കിക്കൊണ്ട് ട്രോളുകള്‍ പെരുമഴയായി പിന്നീട്. ചുഞ്ചുവിനെ ട്രോളിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാലി വര്‍മ എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ്. കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ …
സ്വന്തം ലേഖകന്‍: ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും കടുത്ത ലൈംഗികാധിക്ഷേപങ്ങളെ അതിജീവിച്ചാണ് വന്‍ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്ത് ഇത്തവണ തങ്ങള്‍ മത്സരിപ്പിച്ച 42 സ്ഥാനാര്‍ഥികളില്‍ 17 പേരെയും വനിതകളാക്കി ചരിത്രം കുറിക്കുകകൂടിയായിരുന്നു തൃണമൂല്‍ ഇതുവഴി. ഇരുവര്‍ക്കുമായി തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരും ബഷീര്‍ഹട്ടുമാണു …
സ്വന്തം ലേഖകന്‍: വിനായകന്‍ നായകനാവുന്ന തൊട്ടപ്പന്റെ ടീസര്‍ പുറത്തുവിട്ടു. സ്ഫടികം സിനിമ കാണാന്‍ പോകുന്ന വിനായകനും നായികയെയുമാണ് ടീസറില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. തൊട്ടപ്പനില്‍ നായിക പുതുമുഖമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. തൊട്ടപ്പനിലൂടെ തിരക്കഥകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി അഭിനയരംഗത്തേക്ക് എത്തുന്നുണ്ട്. …
സ്വന്തം ലേഖകന്‍: ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും സാമൂഹിക പരിഷ്‌ക്കര്‍ത്തവായിരുന്ന രാജാറാം മോഹന്‍ റോയിയെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാളെന്നും ആക്ഷേപിച്ച് നടി പായല്‍ റോത്തഗി. ടെലിവിഷന്‍ പരിപാടിയായ ബിഗ്‌ബോസിലൂടെ പ്രശസ്തയായ നടിയാണ് പായല്‍. ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്ന രാജാറാം മോഹന്‍ റോയി എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി ആചാരത്തെ ആക്ഷേപിക്കുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള …
സ്വന്തം ലേഖകന്‍: ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിച്ചേക്കും. 2017 മുതല്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറക്കാന്‍ ആലോചിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നിലവില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന് കൃത്യമായ കണക്കുണ്ടെന്നും പ്രസിഡന്റ് എ പത്മകുമാര്‍ …
സ്വന്തം ലേഖകന്‍: മോഡിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയും വന്‍വിജയം നേടി രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ ഇപ്പുറത്ത് ശക്തമായ പ്രതിരോധവുമായി തങ്ങളുണ്ടാവും എന്ന പ്രതിപക്ഷ ശബ്ദമായി മാറുകയാണ് എം.കെ സ്റ്റാലിന്‍. ഇന്ത്യയെന്നത് ഹിന്ദി സംസാരിക്കുന്ന ചില സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും കേന്ദ്രത്തിലുള്ളൊരു സര്‍ക്കാറിന് ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്ന സ്റ്റാലിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് …