1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍; താരത്തിന് വിമര്‍ശനം
പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍; താരത്തിന് വിമര്‍ശനം
സ്വന്തം ലേഖകന്‍: പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെ താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ കാണാന്‍ തടിച്ചു കൂടിയ ആരാധക വൃന്ദത്തെ നിയന്ത്രിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍. ആരാധകര്‍ക്കിടയിലൂടെ മുന്നോട് …
ടി.വിയ്ക്കു മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമ; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ പിന്നിലെ സത്യം
ടി.വിയ്ക്കു മുമ്പില്‍ കുത്തിയിരുന്ന് മോദിയുടെ സത്യപ്രതിജ്ഞ കാണുന്ന ഒബാമ; സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ പിന്നിലെ സത്യം
സ്വന്തം ലേഖകന്‍: നരേന്ദ്രമോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ടി.വിയില്‍ കാണുന്നതായി പ്രചരിപ്പിച്ച ചിത്രം വ്യാജം. 2014 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ഒബാമയുടെ ചിത്രത്തില്‍ മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രം എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തിയാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. സച്ചിന്‍ ജീന്‍വാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്. …
നിപ: വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി, 311 പേര്‍ നിരീക്ഷണത്തില്‍; നാലുപേര്‍ ചികിത്സയില്‍
നിപ: വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി, 311 പേര്‍ നിരീക്ഷണത്തില്‍; നാലുപേര്‍ ചികിത്സയില്‍
സ്വന്തം ലേഖകന്‍: നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍. പനിയുള്ള നാലുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേര്‍ നിപ ബാധിച്ച രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണു മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയെ ശുശ്രൂഷിച്ച മൂന്ന് ആശുപത്രി ജീവനക്കാരടക്കം നാലുപേരില്‍ കൂടി പനി …
‘താങ്കളോട് കുടിവെള്ളം ആവശ്യപ്പെട്ടോ?’; രോഷാകുലനായ ഇളയരാജയുടെ കാലില്‍തൊട്ട് മാപ്പ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഡിയോ
‘താങ്കളോട് കുടിവെള്ളം ആവശ്യപ്പെട്ടോ?’; രോഷാകുലനായ ഇളയരാജയുടെ കാലില്‍തൊട്ട് മാപ്പ് ചോദിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഡിയോ
സ്വന്തം ലേഖകന്‍: തന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ ആവശ്യപ്പെടാതെ വെള്ളമെത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ഇളയരാജയുടെ ശകാരം. വേദിയിലുണ്ടായിരുന്ന ഗായകര്‍ക്കു കുടിവെള്ളം എത്തിച്ച ഉദ്യോഗസ്ഥനാണ് ഇളയരാജയുടെ രോഷത്തിനിരയായത്. ഒടുവില്‍ ഇളയരാജയുടെ കാല്‍തൊട്ട് മാപ്പ് ചോദിച്ചാണ് ഇയാള്‍ വേദി വിട്ടത്. വെള്ളം നല്‍കിയശേഷം വേദിവിട്ട ഉദ്യോഗസ്ഥനെ ഇളയരാജ തിരിച്ചുവിളിച്ചാണ് ശകാരിച്ചത്. ‘താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടിട്ടാണോ ഇവിടെ …
എനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി യാകണം, നിക്കിനെ പ്രസിഡന്റു മാക്കണം: പ്രിയങ്ക ചോപ്ര
എനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി യാകണം, നിക്കിനെ പ്രസിഡന്റു മാക്കണം: പ്രിയങ്ക ചോപ്ര
സ്വന്തം ലേഖകന്‍: തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും, ഭര്‍ത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചില്‍. പക്ഷെ, നിക്കിനെ ഏതുരാജ്യത്തിന്റെ പ്രസിഡന്റായി കാണാനാണ് താത്പര്യമെന്നു പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. തനിക്ക് രാഷ്ട്രീയത്തില്‍ അധികം താത്പര്യമില്ലെന്ന് വ്യക്തമാക്കിയ …
ബി.ജെ.പി പിടിച്ചെടുത്ത ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി മമത
ബി.ജെ.പി പിടിച്ചെടുത്ത ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി മമത
സ്വന്തം ലേഖകന്‍: പശ്ചിമ ബംഗാളില്‍ വ്യാപക കൂറുമാറ്റത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചടക്കുന്നതില്‍ മത്സരിച്ച് തൃണമൂലും ബിജെപിയും. നോര്‍ത്ത് 24 പര്‍ഗന ജില്ലയിലുള്ള ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നം വരച്ചു. പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അര്‍ജുന്‍ സിങിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ഓഫീസ് തങ്ങള്‍ തിരിച്ച് …
പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ച ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി
പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ച ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് …
നിപ; യുവാവിന് രോഗബാധ മസ്തിഷ്‌ക്കത്തില്‍; സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
നിപ; യുവാവിന് രോഗബാധ മസ്തിഷ്‌ക്കത്തില്‍; സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുത്; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: നിപാ സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് മസ്തിഷ്‌ക്കത്തിലാണെന്ന് ഡോക്ടര്‍മാര്‍. രോഗി അപകടകരമായ അവസ്ഥയിലല്ലെന്നും വിദ്യാര്‍ത്ഥിയുടെ ശ്വാസകോശത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് തന്നെ രോഗം വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട് ആദ്യമായി രോഗബാധ ഉണ്ടായ സാബിത്തിനും മറ്റ് രോഗികളുടേയും ശ്വാസകോശത്തെയായിരുന്നു …
വിനായകന് എതിരായ അധിക്ഷേപങ്ങളെ അപലപിക്കുന്നു, പക്ഷേ കൂടെ കിടക്കാമോ എന്ന് ചോദിച്ച ആളോട് ബഹുമാനമില്ല; മൃദുലദേവി
വിനായകന് എതിരായ അധിക്ഷേപങ്ങളെ അപലപിക്കുന്നു, പക്ഷേ കൂടെ കിടക്കാമോ എന്ന് ചോദിച്ച ആളോട് ബഹുമാനമില്ല; മൃദുലദേവി
സ്വന്തം ലേഖകന്‍: നടന്‍ വിനായകനെതിരേ മീ ടൂ ആരോപണവുമായി മുന്‍ മോഡലായ മൃദുലദേവി ശശിധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് വിനായകനെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൃദുലയുടെ ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മൃദുലയുടെ …
തൊട്ടപ്പനായി നെഞ്ചുരുക്കാന്‍ വിനായകന്‍; ട്രെയിലര്‍ കാണാം
തൊട്ടപ്പനായി നെഞ്ചുരുക്കാന്‍ വിനായകന്‍; ട്രെയിലര്‍ കാണാം
സ്വന്തം ലേഖകന്‍: കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫ്രാന്‍സിസ് നൊറോണയുടെ കഥയ്ക്ക് പി.എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനായകന്‍ നായകനായി എത്തുന്ന തൊട്ടപ്പനില പുതുമുഖ നടി പ്രിയംവദയാണ് നായിക. വിനായകന്റെ ഗംഭീര പ്രകടനമാണ് ട്രെയിലറിലെ ആകര്‍ഷണം. കടമക്കുടി, വളന്തക്കാട്, ആലപ്പുഴയിലെ പൂച്ചാക്കല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം സുരേഷ് രാജന്‍. …