സ്വന്തം ലേഖകന്‍: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്, പത്ത്, പതിനൊന്ന് തിയ്യതികളിലായാണ് വിവിധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പതിന് തൃശൂര്‍ ജില്ലയിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നിന് മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലും …
സ്വന്തം ലേഖകന്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്ത് കളയുമെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് താക്കൂര്‍. പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണ …
സ്വന്തം ലേഖകന്‍: വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് കരീന പങ്കു വെക്കുന്നത്. ടസ്‌കനിയില്‍ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോള്‍ എന്നാണ് ചിത്രത്തിന് …
സ്വന്തം ലേഖകന്‍: നിപ വൈറസിന് എതിരായ പ്രതിരോധത്തിന് നിലവിലെ ജാഗ്രതയും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗവേഷണം തുടരുമെന്നും കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു. ഏത് ഘട്ടത്തിലാണ് വൈറസ് പകരുന്നതെന്നും വവ്വാലുകളെ നിരീക്ഷിക്കുന്നതിനായി സംയുക്ത നീക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു, കൃഷി, വനം, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ പ്രത്യേക …
സ്വന്തം ലേഖകന്‍: റഷ്യയില്‍ കള്ളന്മാര്‍ അടിച്ചുമാറ്റിയത് ടണ്‍കണക്കിന് ഭാരമുള്ള ഒരു പാലമാണ്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഏതായാലും പാലം കാണാതായതില്‍ അസ്വഭാവികതയുണ്ടെന്നാണ് അധികൃതരും പറയുന്നത്. റഷ്യയിലെ ആര്‍ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്‌ക് റീജിയണിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായത്. പാലം …
സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കള്‍ കടം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ വൈകിയതില്‍ അക്രമികള്‍ രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു. മാതാപിതാക്കള്‍ 10,000 രൂപ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ തപ്പാലിനടുത്താണ് സംഭവം. പെണ്‍കുട്ടിയെ കാണാതായതിന്റെ മൂന്നാം ദിവസമാണ് വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ച് …
സ്വന്തം ലേഖകന്‍: ഇന്നലെയാണ് തെലങ്കാനയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്. വോട്ടെണ്ണല്‍ നടക്കവേ ബാലറ്റ് ബോക്‌സില്‍ നിന്ന് ഒരു വോട്ടറുടെ അപേക്ഷ ലഭിച്ചു. സംസ്ഥാന മുഖ്യമന്ത്രിയോടായിരുന്നു പേരറിയാത്ത വോട്ടറുടെ അപേക്ഷ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയായ ജഗതിയാലില്‍ ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ജഗതിയാലില്‍ ലഭിക്കാത്തതിനാല്‍ അടുത്ത ജില്ലയായ കരിംനഗറില്‍ പോയാണ് …
സ്വന്തം ലേഖകന്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു …
സ്വന്തം ലേഖകന്‍: ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം അനുഭവിക്കേണ്ടി വന്ന കടുത്ത വിഷാദത്തെ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ 17 കാരി ദയാവധത്തിന് വിധേയയായി എന്ന് റിപ്പോര്‍ട്ട്. നോവ പൊത്തോവനാണ് മനോവേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ദയാവധം തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ലോകത്തില്‍ ഒന്നിനും തന്നെ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് നോവ തനിക്കു ദയാവധം …
സ്വന്തം ലേഖകന്‍: ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിലേക്കെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തില്‍ പെട്ടപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടു. ബാലഭാസ്‌കറിന്റെ മരണം അപകട മരണമല്ലെന്ന് ഉറപ്പുണ്ടെന്നും കലാഭവന്‍ സോബി പറഞ്ഞു. അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് …