സ്വന്തം ലേഖകൻ: രാമക്ഷേത്ര വാഗ്ദാനം പൂര്‍ത്തികരിച്ചതു പോലെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 1054 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 38,410 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 4407. ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ തിരുവനന്തപുരം 130 മലപ്പുറം 124 എറണാകുളം 119 കോഴിക്കോട് 117 …
സ്വന്തം ലേഖകൻ: വ്യക്തിഗത ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റൊരാളെ ഏൽപിക്കരുതെന്ന് അബുദാബി പൊലീസ്. യുഎഇയിലേക്കു തിരിച്ചുവരാൻ സാധിക്കാത്തവർ അക്കൗണ്ട് സ്വന്തം നിലയ്ക്കു റദാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. അക്കൗണ്ടിന്റെ നിയന്ത്രണം അപരിചിതരെ ഏൽപിക്കുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും ഓർമിപ്പിച്ചു. അക്കൗണ്ട് വിവരങ്ങളും രഹസ്യനമ്പറും കൈക്കലാക്കുന്നവർ ഉടമ അറിയാതെ അക്കൗണ്ടിലെ പണം രാജ്യത്തിനകത്തോ പുറത്തോ ഉള്ള മറ്റൊരു അക്കൗണ്ടിലേക്കു …
സ്വന്തം ലേഖകൻ: കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്നു ഗവേഷണ പഠനം. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്കോട്‌ലൻഡിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്കർ മക്‌ലീൻ പറയുന്നു. ഒരു ജീവി വർഗത്തിൽനിന്നു മറ്റൊന്നിലേക്കു …
സ്വന്തം ലേഖകൻ: പ്രശസ്ത കഥകളി കലാകാരനും ആചാര്യനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിയിലും കേരള നടനത്തിലും മറ്റു നൃത്തരൂപങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കലാരംഗത്ത് …
സ്വന്തം ലേഖകൻ: ഫ്രഞ്ച് സിനിമയിലെ പ്രധാന പുരസ്‌കാരങ്ങളിൽ ഒന്നായ സീസര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നടി കോറീനി മസീറോ നടത്തിയ പ്രതിഷേധം ചര്‍ച്ചയാകുന്നു. തിയേറ്ററുകള്‍ തുറക്കാന്‍ തയ്യാറാകാത്ത ഫ്രാന്‍സ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോറീനി പുരസ്‌കാരവേദിയില്‍ വസ്ത്രമുരിഞ്ഞു കളയുകയായിരുന്നു. കഴുതയുടെ രൂപത്തോട് സാമ്യമുള്ള വസ്ത്രവുമായാണ് കോറീനി വേദിയിലെത്തിയത്. രക്തപ്പാടുകളും ശരീരത്തിലുണ്ടായിരുന്നു. പിന്നീട് ഈ …
സ്വന്തം ലേഖകൻ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിന് ഉതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. …
സ്വന്തം ലേഖകൻ: ശ്വാസ പരിശോധന വഴി വെറും 60 സെക്കൻഡിൽ കോവിഡ് ഫലം അറിയാനുള്ള പുതുസാങ്കേതികവിദ്യ ദുബൈയിൽ പുരോഗമിക്കുകയാണ്.മുഹമ്മദ് ബിൻ റാഷിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, ദുബൈ ഹെൽത്ത് അതോറിറ്റി, ടെസ്റ്റ് വികസിപ്പിച്ച കമ്പനിയായ ബ്രീത്തോണിക്സ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ പരിശോധന രീതിയുടെ ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിലെ നാഷനൽ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള …
സ്വന്തം ലേഖകൻ: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടെന്ന ബഹുമതി യുഎഇ പാസ്പോർട്ടിനു സ്വന്തം. ഗ്ലോബൽ കൺസൽറ്റിങ് കമ്പനിയായ നൊമാഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തുമുണ്ട്. രാജ്യാന്തര തലത്തിൽ യുഎഇയ്ക്ക് 38ാം സ്ഥാനവും കുവൈത്തിന് 97, ഖത്തറിന് 98ാം സ്ഥാനങ്ങളുമാണ്. ലക്സംബർഗ് പാസ്പോർട്ടാണ് …
സ്വന്തം ലേഖകൻ: ക്യാമ്പസില്‍ പരസ്യമായി വിവാഹാഭ്യാര്‍ഥന നടത്തി പരസ്പരം ആലിംഗനം ചെയ്ത വിദ്യാര്‍ഥികളെ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പാക് സര്‍വകലാശാല പുറത്താക്കി. ലാഹോര്‍ സര്‍വകലാശാലയാണ് വൈറലായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. വ്യാഴാഴ്ചയാണ് ക്യാമ്പസില്‍ സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയ വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറലായത്. മുട്ടുകുത്തിനിന്ന് റോസാപൂവുകള്‍ നല്‍കിയാണ് പെണ്‍കുട്ടി സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. യുവാവ് പൂക്കള്‍ സ്വീകരിക്കുകയും …