സ്വന്തം ലേഖകൻ: കൊവിഡ് യാത്രാ നടപടികളിൽ ഇളവുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖസാക്കിസ്ഥാൻ, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് ഇളവുണ്ടായിരുന്നു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടു കടത്തുമെന്ന് മുന്നറിയിപ്പ്. ഇത് കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും. ഹോം ഡെലിവറി നടത്തുന്ന തൊഴിലാളികൾ അതേ സ്ഥാപനത്തിലെ ജീവനക്കാരായിരിക്കണം. നിലവിൽ അങ്ങനെയല്ലാതെ നിരവധി പേർ ജോലി ചെയ്യുന്നതായുള്ള …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. ചൊവ്വാഴ്ച ഉച്ച മുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും …
സ്വന്തം ലേഖകൻ: രാജ്യത്തേക്കും പുറത്തേക്കും ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകി. 2019 മാർച്ചിൽ ഇതോപ്യയിൽ നടന്ന വിമാനദുരന്തത്തെ തുടർന്ന് ഈ വിഭാഗത്തിൽപെടുന്ന വിമാനങ്ങളുടെ സർവിസിന് സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. വ്യോമയാന സുരക്ഷക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതിനാലാണ് 2019 മാർച്ച് 12 …
സ്വന്തം ലേഖകൻ: കേരളത്തില്‍ 1412 പേര്‍ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
സ്വന്തം ലേഖകൻ: സൗദിയിൽ വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് തൊഴിൽ പരീക്ഷ ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം, സാേങ്കതിക, തൊഴിലധിഷ്ഠിത പരിശീലനത്തിനായുള്ള ജനറൽ ഒാർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. സ്പെഷലൈസേഷൻ മേഖലയിൽ തിയറിറ്റിക്കൽ, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയായിരിക്കും തൊഴിലാളികളുടെ യോഗ്യത അളക്കുക. സൗദി തൊഴിൽ വിപണിയിലെ പ്രഫഷനൽ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും …
സ്വന്തം ലേഖകൻ: ഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് ഉത്തരവ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ് ഉത്തരവ്. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ ഒരുക്കണം. അടുത്ത വര്‍ഷത്തോടെ …
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ വെട്ടിയായ അബുദാബി പ്രവാസികൾക്ക് അനുഗ്രഹമായി സൗജന്യ പിസിആർ ടെസ്റ്റ്. ഈയിനത്തിൽ വൻ തുക ലാഭിക്കാം എന്നതിനാൽ സൗജന്യ പിസിആർ ടെസ്റ്റിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. അബുദാബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കു 85 ദിർഹമാണ് ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ 100 ദിർഹത്തിന് …
സ്വന്തം ലേഖകൻ: ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം അജ്ഞാത മൃതദേഹം തിരിച്ചറിയാനാണ് തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അറിയുപ്പുണ്ട്. ഒരു മാസം മുൻപ് കടലിൽ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,31,865 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …