1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2021

സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ വെട്ടിയായ അബുദാബി പ്രവാസികൾക്ക് അനുഗ്രഹമായി സൗജന്യ പിസിആർ ടെസ്റ്റ്. ഈയിനത്തിൽ വൻ തുക ലാഭിക്കാം എന്നതിനാൽ സൗജന്യ പിസിആർ ടെസ്റ്റിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്.

അബുദാബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കു 85 ദിർഹമാണ് ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ 100 ദിർഹത്തിന് 2 ടെസ്റ്റ് വരെ നൽകുന്നു. ദുബായിൽ ഇത് 130–150 ദിർഹം വരെയാണ്. അബുദാബിയുടെ അതിർത്തി കടന്നു തിരിച്ചെത്തുന്നവർക്കും വിവിധ എമിറേറ്റുകളിൽ നിന്നു അബുദാബിയിലെത്തി തുടരുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാണ്.

അബുദാബിയുടെ വിവിധ ഭാഗങ്ങളി‍ൽ നടക്കുന്ന സൗജന്യ പിസിആർ പരിശോധനയെകുറിച്ച് ഔദ്യോഗിക അറിയിപ്പില്ലാത്തതിനാൽ പരസ്പരം വിവരം കൈമാറിയാണ് ജനങ്ങൾ ഇതു പ്രയോജനപ്പെടുത്തുന്നത്. നഗരത്തിലെ ഏതു ഭാഗത്തു നടക്കുന്ന പരിശോധനയിലും തിരിച്ചറിയൽ കാർഡുമായി എത്തി പരിശോധന നടത്താവുന്നതാണ്.

ചിലയിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും ജോലി കഴിഞ്ഞെത്തുന്നവർക്കായി വൈകിട്ട് വൈകിട്ട് 4 മുതൽ രാത്രി 10 വരെയും പിസിആർ ടെസ്റ്റ് നടത്തിവരുന്നു. താമസ കേന്ദ്രങ്ങളിൽ സഞ്ചരിക്കുന്ന പരിശോധനാ കേന്ദ്രവും റോന്തു ചുറ്റുന്നുണ്ട്.

ഡിപിഐ ടെസ്റ്റ് എടുത്തു അബുദാബിയിലേക്കു വരുന്നവർക്കു 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു വന്ന് ഇവിടെ തങ്ങുന്നവർക്ക് 4, 8 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് നിർബന്ധമാണ്. കുടുംബസമേതം അബുദാബിയിൽ എത്തുന്നവർക്ക് ഈയിനത്തിൽ വൻ തുക ചെലവാകും. ഇത് ഒഴിവാക്കാനാണ് സൗജന്യ പിസിആർ തേടി പ്രവാസികൾ നെട്ടോട്ടമോടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.