1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
വിശാഖപട്ടണം വിഷവാതക ദുരന്തം; എൽജി കമ്പനിയ്ക്കെതിരെ കേസ്; 50 കോടി കെട്ടിവക്കണം
സ്വന്തം ലേഖകൻ: വിശാഖപട്ടണം വിഷവാതക ദുരന്തത്തിൽ നടപടിയുമായി ദേശീയ ഹരിത ട്രിബ്യുണൽ. എൽജി പോളിമേഴ്സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് ഹരിത ട്രിബ്യുണൽ നോട്ടീസ് അയച്ചു. ദുരന്തം മൂലമുണ്ടായ നാശ നഷ്ടങ്ങൾ കണക്കിലെടുത്ത് എൽജി പോളിമേഴ്‌സ് ഉടൻ 50 കോടി രൂപ കെട്ടിവെക്കണമെന്നും ഹരിത ട്രിബ്യുണൽ ഉത്തരവിട്ടു. ഇന്നലെ …
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
പ്രവാസികൾക്ക് രണ്ടാഴ്ചത്തെ സർക്കാർ ക്വാറന്റൈൻ സർക്കാർ വിഷയം; ഇടപെടില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: നാട്ടിലെത്തുന്ന പ്രവാസികൾക്ക് വീട്ടിലെത്തുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സംസ്ഥാന സർക്കാർ കേന്ദ്ര മാർഗനിർദേശം ലംഘിക്കുകയാണന്നും ഇടപെടണമെന്നുമുള്ള ദുബായ് കെഎം സി സി അടക്കമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് മാത്രമാണ് ഹർജികളിലെ ആവശ്യം. ഹർജിക്ക് പുറത്തുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി പരാമർശിച്ചു. ക്വാറന്റൈനെ …
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
ഗൾഫിൽ ജ്വല്ലറികളിൽ തിരക്കേറുന്നു; വിമാന ടിക്കറ്റിനായി സ്വർണ്ണം വിറ്റ് പ്രവാസികൾ
സ്വന്തം ലേഖകൻ: കൊവിഡ് 19 പശ്ചാത്തലത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് ഇന്ത്യ ദൗത്യം ഏറ്റെടുത്തതോടെ സ്വർണ്ണക്കടകളിൽ തിരക്കേറിയെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വർണ്ണത്തിന്റെ വില ഉയർന്നതോടെ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനും മറ്റ് ആവശ്യങ്ങൾക്കും സ്വർണ്ണം വിറ്റാണ് തുക കണ്ടെത്തുന്നത്. ഏപ്രിൽ 26നാണ് ​ദുബായിൽ സ്വർണ്ണക്കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. …
പ്രവാസികൾക്കായി 40,000 പരിശോധനാ കിറ്റുകളും 1.35 ലക്ഷം മുറികളും: സര്‍ക്കാര്‍ കോടതിയില്‍
പ്രവാസികൾക്കായി 40,000 പരിശോധനാ കിറ്റുകളും 1.35 ലക്ഷം മുറികളും: സര്‍ക്കാര്‍ കോടതിയില്‍
സ്വന്തം ലേഖകൻ: പ്രവാസികളെ തിരികെ എത്തിക്കുന്നതിന് എല്ലാ സംവിധാനങ്ങളും ഒരുങ്ങിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നാല്‍പ്പതിനായിരം പരിശോധനാ കിറ്റുകളും 1,35,000 ത്തില്‍ അധികം മുറികളും തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. …
സൌദിയിൽ നിന്ന് ആദ്യ വിമാനം നാളെ; തിരിച്ചുപോകാനാകുമോ എന്ന ആശങ്കയിൽ മടക്കം
സൌദിയിൽ നിന്ന് ആദ്യ വിമാനം നാളെ; തിരിച്ചുപോകാനാകുമോ എന്ന ആശങ്കയിൽ  മടക്കം
സ്വന്തം ലേഖകൻ: കോവിഡ്–19 വ്യാപനത്തെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി ഇന്ത്യൻ സ്ഥാനപതി ഡോ.ഔസാഫ് സഈദ് പറഞ്ഞു. മേയ് 8 വെള്ളിയാഴ്ചയാണ്‌ ആദ്യ വിമാനം പുറപ്പെടുക. റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഈ വിമാനത്തിൽ 200 പേർ ഉൾക്കൊള്ളും. നേരത്തെ വ്യാഴാഴ്ചയാണ്‌ ആദ്യ സർവീസ് എന്നാണ്‌ അറിയിച്ചിരുന്നത്. ഇതു കൂടാതെ …
കൊവിഡിനെ തളയ്ക്കാനാകാതെ വലഞ്ഞ് ഗുജറാത്ത്; “നമസ്തേ ട്രം‌പ്” കാരണമെന്ന് വിമർശകർ
കൊവിഡിനെ തളയ്ക്കാനാകാതെ വലഞ്ഞ് ഗുജറാത്ത്; “നമസ്തേ ട്രം‌പ്” കാരണമെന്ന് വിമർശകർ
സ്വന്തം ലേഖകൻ: കൊവിഡ് സൃഷ്ടിച്ച ആരോ​ഗ്യ പ്രതിസന്ധി താങ്ങാനാകാതെ ​ഗുജറാത്ത്. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെയും അസുഖം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിദ​ഗ്ധ ഡോക്ടർമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ​ ഗുജറാത്തിലെ മെഡിക്കൽ ടീമിനെ നയിക്കാനും ഇവർക്ക് പ്രചോദനം നൽകാനും …
വിശാഖപട്ടണം വിഷവാതക ദുരന്തം; മരണ സംഖ്യ പതിനൊന്നായി; 25 പേരുടെ നില ഗുരുതരം
വിശാഖപട്ടണം വിഷവാതക ദുരന്തം; മരണ സംഖ്യ പതിനൊന്നായി; 25 പേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് എട്ട് വയസ്സുകാരി ഉള്‍പ്പെട പതിനൊന്നുപേർ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയിലാണ് അധികൃതര്‍. 25 ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലധികം പേരാണ് ചികിത്സയിലിലുള്ളത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പുറത്തിറങ്ങിറങ്ങുന്നവര്‍ വിഷവാതകം ശ്വസിച്ച് ബോധ …
ലോകത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം; ആദ്യ വിമാനം അബുദാബിയില്‍നിന്ന്
ലോകത്തെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം; ആദ്യ വിമാനം അബുദാബിയില്‍നിന്ന്
സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സജ്ജമായതോടെ ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം. ആദ്യഘട്ട ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടു വിമാനങ്ങള്‍ കേരളത്തില്‍നിന്നു പുറപ്പെട്ടു. ഇവയിലൊന്ന് അബുദാബിയില്‍നിന്ന് 4.15നു കൊച്ചിയിലേക്കു തിരിക്കും. രണ്ടാമത്തെ വിമാനം അഞ്ചുമണിക്കു ദുബായില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഉച്ചയ്ക്കു 12.30നും കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് …
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
പ്രവാസി മടക്കം; നാളെ രണ്ട് വിമാനങ്ങള്‍ മാത്രം; സമയക്രമം മാറ്റി; ഗര്‍ഭിണികൾക്കും ചെറിയ കുട്ടികൾക്കും ക്വാറന്റൈനില്ല
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ കേരളീയര്‍ നാളെ മുതല്‍ കേരളത്തില്‍ മടങ്ങിയെത്തുകയാണ്. അവരുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സിവില്‍ വ്യയോമയാന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനങ്ങളിലും പ്രതിരോധ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ള കപ്പലുകളിലുമാണ് പ്രവാസികള്‍ എത്തുന്നത്. കേരളത്തിലേക്ക് നാളെ എത്തുക രണ്ട് വിമാനങ്ങള്‍ മാത്രമാണ്. താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം …
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കര്‍ണാടക; പെരുവഴിയിലായത് ആയിരങ്ങൾ
സ്വന്തം ലേഖകൻ: അതിഥി തൊഴിലാളികളെ മടക്കി അയക്കാനുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. തൊഴിലാളികള്‍ മടങ്ങിയാല്‍ കെട്ടിട നിര്‍മ്മാണം സ്തംഭനാവസ്ഥയിലാകുമെന്ന നിര്‍മ്മാതാക്കളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള സൗജന്യ ബസ് സര്‍വീസും സര്‍ക്കാര്‍ നിര്‍ത്തുന്നതായുള്ള വാർത്തകളും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർത്തുന്നത്. അഞ്ച് ദിവസത്തേക്ക് പ്രതിദിനം രണ്ട് തീവണ്ടികള്‍ വീതം …