1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇത്തവണ തൃശ്ശൂര്‍ പൂരവും എക്സിബിഷനും വേണ്ടെന്ന് തീരുമാനം; 58 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം
ഇത്തവണ തൃശ്ശൂര്‍ പൂരവും എക്സിബിഷനും വേണ്ടെന്ന് തീരുമാനം; 58 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരവും എക്‌സിബിഷനും ഉണ്ടാവില്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പൂരവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു പരിപാടിയും ഈ വര്‍ഷം വേണ്ട എന്നാണ് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. നേരത്തെ ആറാട്ടുപുഴ പൂരവും വേണ്ടെന്ന് വെച്ചിരുന്നു. മറ്റെല്ലാ പൊതുവായ ചടങ്ങുകളും …
പാനൂരില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകന്‍ പിടിയില്‍
പാനൂരില്‍ പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകന്‍ പിടിയില്‍
സ്വന്തം ലേഖകൻ: പാനൂരില്‍ സ്‍കൂള്‍ കുട്ടിയെ പീഡിപ്പിച്ച അധ്യാപകനും ബിജെപി പ്രാദേശിക നേതാവുമായ പദ്‍മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‍തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക …
ലോക്ക്ഡൗണ്‍: പൊതുഗതാഗത വിലക്ക് തുടരും, ഏപ്രില്‍ 20ന് ശേഷം അവശ്യ മേഖലകള്‍ക്ക് ഇളവ്
ലോക്ക്ഡൗണ്‍: പൊതുഗതാഗത വിലക്ക് തുടരും, ഏപ്രില്‍ 20ന് ശേഷം അവശ്യ മേഖലകള്‍ക്ക് ഇളവ്
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാന്‍ രണ്ടാം ഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊതുഗതാഗതത്തിന് വിലക്ക് തുടരും. സ൪ക്കാ൪ ഓഫീസുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടക്കും. കാ൪ഷിക മേഖലയടക്കമുള്ള അവശ്യ മേഖലകള്‍ക്ക് ഏപ്രിൽ 20ന് ശേഷം ഇളവ് ലഭിക്കും. മാ൪ഗ നി൪ദേശത്തിൽ മാറ്റം വരുത്തരുതെന്ന് …
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച നിർണായക മന്ത്രിസഭാ യോഗം മറ്റന്നാൾ
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കൊവിഡ്; ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച നിർണായക മന്ത്രിസഭാ യോഗം മറ്റന്നാൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്കാണ് ഇന്ന് അസുഖം ഭേദമായത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …
വീടണയാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളും; ട്രെയിൻ, വിമാന സർവീസുകൾ മെയ് മൂന്നിന് ശേഷം മാത്രം
വീടണയാനുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളും; ട്രെയിൻ, വിമാന സർവീസുകൾ മെയ് മൂന്നിന് ശേഷം മാത്രം
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ ഇന്ത്യയിലെ വിമാന സര്‍വീസുകളും നീട്ടിവച്ചു. ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. മെയ് മൂന്ന് വരെ അന്താരാഷ്ട്ര-ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കും. വിമാന സര്‍വീസ് ആരംഭിക്കാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ …
കൊവിഡ് പടർന്ന് പിടിക്കുന്ന നിക്കരാഗ്വയിൽ 74 കാരനായ പ്രസിഡന്റിനെ കാണാനില്ല!
കൊവിഡ് പടർന്ന് പിടിക്കുന്ന നിക്കരാഗ്വയിൽ 74 കാരനായ പ്രസിഡന്റിനെ കാണാനില്ല!
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് കഴിഞ്ഞ ഒരു മാസമായി ട്രം‌പും മോദിയുമടക്കമുള്ള ലോക നേതാക്കളെല്ലാം. എന്നാല്‍ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടിഗയെ മാത്രം കാണാനില്ല. കഴിഞ്ഞ 40 ദിവസത്തിലേറെയായി ഒര്‍ട്ടിഗ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 21ന് പങ്കെടുത്ത ഒരു സൈനിക പരിപാടിയാണ് 74 കാരനായ നേതാവ് ഒടുവിൽ പങ്കെടുത്ത പൊതുപരിപാടി. …
ലോക്ക്ഡൌൺ നീട്ടൽ: വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി; ജിഡിപി കൂപ്പുകുത്തും!
ലോക്ക്ഡൌൺ നീട്ടൽ: വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി; ജിഡിപി കൂപ്പുകുത്തും!
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധിക്കാനായി മേയ് 3 വരെ സമ്പൂർണ ലോക്ഡൗൺ നീട്ടിയത് ഇന്ത്യയിൽ വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നു ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബർക്ലിസ്. ഈ സാമ്പത്തിക പ്രയാസം ആഭ്യന്തര മൊത്ത ഉത്പാദന (ജിഡിപി) സൂചികയിലും പ്രതിഫലിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ നീട്ടിയെന്നു ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബർക്ലിസിന്റെ വിലയിരുത്തൽ. “ലോക്ഡൗൺ …
ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി; ഒരാഴ്ച കടുത്ത നിയന്ത്രണമെന്ന് പ്രധാനമന്ത്രി; ജീവിതം വഴിമുട്ടി ജനങ്ങൾ
ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി; ഒരാഴ്ച കടുത്ത നിയന്ത്രണമെന്ന് പ്രധാനമന്ത്രി; ജീവിതം വഴിമുട്ടി ജനങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് കർശനമായ നടപടികൾ ആവശ്യമാണ്. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാളെ മുതൽ ഒരാഴ്ച …
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്, 19 പേർക്ക് രോഗമുക്‌തി
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്, 19 പേർക്ക് രോഗമുക്‌തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. …
പ്രവാസികളെ തൽക്കാലം തിരികെ എത്തിക്കില്ല: കേന്ദ്ര നിലപാട് ശരിവച്ച് സുപ്രീം കോടതി
പ്രവാസികളെ തൽക്കാലം  തിരികെ എത്തിക്കില്ല: കേന്ദ്ര നിലപാട് ശരിവച്ച് സുപ്രീം കോടതി
സ്വന്തം ലേഖകൻ: വിദേശത്ത് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കില്ല. വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന‌ കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് …