1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; നടന്മാരുടെ നടന് യാത്രാമൊഴി നൽകി ഇന്ത്യൻ സിനിമ
ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; നടന്മാരുടെ നടന് യാത്രാമൊഴി നൽകി ഇന്ത്യൻ സിനിമ
സ്വന്തം ലേഖകൻ: നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ …
പ്രവാസികളുടെ മടക്കം: നോർക്ക രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു; കൂടുതൽ പേർ മലപ്പുറത്തേക്ക്
പ്രവാസികളുടെ മടക്കം: നോർക്ക രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു; കൂടുതൽ പേർ മലപ്പുറത്തേക്ക്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രജിസ്റ്റര്‍ചെയ്തവരില്‍ 56114 പേര്‍ തൊഴില്‍നഷ്ടമായതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവര്‍ നോര്‍ക്ക …
അന്യഗ്രഹ ജീവികൾ വീണ്ടും ചർച്ചയാകുന്നു; 3 വീഡിയോകൾ പുറത്തുവിട്ട് പെന്റഗൺ
അന്യഗ്രഹ ജീവികൾ വീണ്ടും ചർച്ചയാകുന്നു; 3 വീഡിയോകൾ പുറത്തുവിട്ട് പെന്റഗൺ
സ്വന്തം ലേഖകൻ: അന്യഗ്രഹ ജീവികളെക്കുറിച്ചു വീണ്ടും ചർച്ച ഉയർത്തി 3 വിഡിയോകൾ ഇന്നലെ പെന്റഗൺ പുറത്തുവിട്ടു.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ. 2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം …
പ്രവാസി ക്വാറന്റീന് വൻ ഒരുക്കവുമായി കേരളം; വിമാനത്താവളം മുതല്‍ വീട് വരെ നിരീക്ഷണം
പ്രവാസി ക്വാറന്റീന് വൻ ഒരുക്കവുമായി കേരളം; വിമാനത്താവളം മുതല്‍ വീട് വരെ നിരീക്ഷണം
സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ …
ജീവനക്കാരുടെ ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത് ഹൈക്കോടതി; വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി
ജീവനക്കാരുടെ ശമ്പളം പിടിക്കൽ സ്റ്റേ ചെയ്ത് ഹൈക്കോടതി; വിധി അനുസരിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ​ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അ‌നുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ …
ഇതര സംസ്ഥാന മലയാളി പ്രവാസി രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ; നോർക്ക് വെബ്സൈറ്റ് സജ്ജം
ഇതര സംസ്ഥാന മലയാളി പ്രവാസി രജിസ്‌ട്രേഷൻ ബുധനാഴ്ച മുതൽ; നോർക്ക് വെബ്സൈറ്റ് സജ്ജം
സ്വന്തം ലേഖകൻ: മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ, ചികിത്സ കഴിഞ്ഞവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തീകരിച്ച മലയാളികൾ, പരീക്ഷ, …
മെയ് 15 വരെ ലോക്ക്ഡൗണ്‍ തുടരാം; പിൻ‌വലിക്കേണ്ടത് കരുതലോടെയെന്ന് കേന്ദ്രത്തോട് കേരളം
മെയ് 15 വരെ ലോക്ക്ഡൗണ്‍ തുടരാം; പിൻ‌വലിക്കേണ്ടത് കരുതലോടെയെന്ന് കേന്ദ്രത്തോട് കേരളം
സ്വന്തം ലേഖകൻ: കേരളത്തില്‍ മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ശ്രദ്ധാ പൂര്‍വ്വമായ സമീപനം വേണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചു. മെയ് 15ന് ശേഷമുള്ള കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ …
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
ചോക്‌സിയുടേയും മല്യയുടേയും അടക്കം 68,607 കോടിയുടെ വായ്പ എഴുതിത്തള്ളിയതായി റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുല്‍ ചോക്‌സി 2018 ജനുവരിയിലായിരുന്നു രാജ്യം വിട്ടത്. പിന്നാലെയായിരുന്നു പിഎന്‍ബി തട്ടിപ്പ് കേസിനെ കുറിച്ച് പുറത്ത് അറിയുന്നതും. തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റെ പുറപ്പെടുവിടുവിച്ചിരുന്നു. മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും കൂടി ഇന്ത്യയിലും യുകെയിലുമായി 3500 കോടി …
പ്രവാസികളുടെ മടക്കം; ഇതുവരെ രജിസ്റ്റർ ചെയ്തത് 2 ലക്ഷത്തിലധികം പേർ
പ്രവാസികളുടെ മടക്കം; ഇതുവരെ രജിസ്റ്റർ ചെയ്തത് 2 ലക്ഷത്തിലധികം പേർ
സ്വന്തം ലേഖകൻ: തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വീകരിക്കേണ്ട നടപടികളുമായി …
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്; രണ്ട് ജില്ലകൾ കൂടി റെഡ് സോണിൽ; ഹോട്ട്സ്പോട്ടുകളിലും മാറ്റം
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്; രണ്ട് ജില്ലകൾ കൂടി റെഡ് സോണിൽ; ഹോട്ട്സ്പോട്ടുകളിലും മാറ്റം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. രോഗമുക്തരായതും 13 പേരാണ്. കോട്ടയത്ത് ആറ് പേരും, ഇടുക്കിയിൽ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിങ്ങനെ ഒന്നുവീതം പേ‍ർക്കുമാണ് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്ന് എത്തിയ ആളാണ്. ഒരാൾക്ക് എവിടെ നിന്നാണ് അസുഖം …