1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച് പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
പ്രവാസി മടക്കം: നെടുമ്പാശേരിയിൽ പഴുതുകൾ അടച്ച്  പരിശോധന; എക്സിറ്റ് പാസിന് കർശന നിയന്ത്രണം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിച്ച് അധികൃതർ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മാത്രമാണ് പാസ് അനുവദിക്കുന്നത്. എന്നാൽ പാസ് നൽകിയാലും മുൻകൂട്ടി തീരുമാനിച്ച വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. യാത്ര ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രം ആകണമെന്നും …
മെട്രോകളിൽ നിന്ന് കേരളത്തിലേക്ക് നോൺസ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് ആവശ്യം; പാസ് നിർബന്ധം
മെട്രോകളിൽ നിന്ന് കേരളത്തിലേക്ക് നോൺസ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് ആവശ്യം; പാസ് നിർബന്ധം
സ്വന്തം ലേഖകൻ: രാജ്യത്തെ വൻനഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനിൽ സംസ്ഥാനത്ത് എത്തുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് പാസുകൾ എടുക്കണം. ഒരു ടിക്കറ്റിൽ ഉള്ള എല്ലാവർ‍ക്കും ഗ്രൂപ്പായി പാസ് വാങ്ങണം. വരുന്നവർക്ക് 14 ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇതു പാലിച്ചില്ലെങ്കിൽ കോവിഡ് കേന്ദ്രത്തിലാക്കും– വാര്‍ത്താ സമ്മേളനത്തില്‍ …
ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ദുബായില്‍ മാളുകളും ഓഫീസുകളും തുറക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
സ്വന്തം ലേഖകൻ: ദുബായില്‍ റമസാനുശേഷം മാളുകളും ഓഫീസുകളും തുറക്കാന്‍ സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പ്രഖ്യാപിച്ചു. മാളുകള്‍ക്ക് കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം. ഓഫീസുകളില്‍ നേരത്തേ അനുവദിച്ചിരുന്നത് പോലെ 30 ശതമാനം ജീവനക്കാര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളൂ. കൂടാതെ, സാധാരണ സമയം പോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം. കടകളും മറ്റും രാവിലെ 10 മണി മുതല്‍ രാത്രി 10 …
ബാറുകൾ വഴി മദ്യം പാഴ്‌സലായി നൽകാൻ ശ്രമം; കുപ്പിക്ക് 50 രൂപ വരെ വർധിക്കാൻ സാധ്യത
ബാറുകൾ വഴി മദ്യം പാഴ്‌സലായി നൽകാൻ ശ്രമം; കുപ്പിക്ക് 50 രൂപ വരെ വർധിക്കാൻ സാധ്യത
സ്വന്തം ലേഖകൻ: ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സലായി നൽകാൻ അബ്‌കാരി ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകൾ തുറക്കുമ്പോഴുണ്ടാകുന്ന തിരക്കൊഴിവാക്കാനാണ് ബാർ കൗണ്ടറുകളിലൂടെ മദ്യം പാഴ്സൽ നൽകാൻ ആലോചിക്കുന്നത്. ബിയർ, വൈൻ പാർലറുകൾ വഴി മദ്യം ലഭിക്കില്ല. തിരക്ക് ഒഴിവാക്കാന്‍ തുടക്കത്തിൽ കുറച്ചു ദിവസങ്ങളിൽ മാത്രമായിരിക്കും ബാറുകൾ വഴി പാഴ്‌സൽ നൽകുക. …
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്; വയനാട്ടിൽ 11 മാസമായ കുഞ്ഞിനും രോഗബാധ
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്; വയനാട്ടിൽ 11 മാസമായ കുഞ്ഞിനും രോഗബാധ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസർകോട് ജില്ലയിലുള്ള നാല് പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ …
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്ക് ആദ്യ വണ്ടി ബുധനാഴ്ച ഡൽഹിയിൽ നിന്ന്
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; കേരളത്തിലേക്ക് ആദ്യ വണ്ടി ബുധനാഴ്ച ഡൽഹിയിൽ നിന്ന്
സ്വന്തം ലേഖകൻ: രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഓൺലെെൻ ടിക്കറ്റ് ബുക്കിങ് ആറ് മണി മുതൽ തുടങ്ങി. ഇന്നു വെെകീട്ട് നാല് മുതലാണ് ഓൺലെെൻ ബുക്കിങ് ആരംഭിക്കുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മേയ് 12 ചൊവ്വാഴ്‌ച (നാളെ) മുതലാണ് രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. റെയിൽവെ സ്റ്റേഷനുകളിൽ എത്താൻ പ്രത്യേക പാസ് ആവശ്യമില്ല, ഓൺലെെനായി …
സംസ്ഥാനത്ത് ഓൺലൈൻ ആപ്പ് വഴി മദ്യവിൽപ്പന? മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായില്ല
സംസ്ഥാനത്ത് ഓൺലൈൻ ആപ്പ് വഴി മദ്യവിൽപ്പന? മദ്യശാലകൾ തുറക്കുന്നതിൽ തീരുമാനമായില്ല
സ്വന്തം ലേഖകൻ: ബെവ്ക്കോയിൽ നിന്നും ഓണ്‍ലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്തും. ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വാങ്ങാൻ വിലക്കുള്ള രീതിയിലാണ് സോഫ്റ്റ് വെയറും ആപ്പും തയ്യാറാക്കുക. മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ …
കേരളത്തിന്റെ പ്രവാസി വരുമാനം 20% ഇടിയും; ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ
കേരളത്തിന്റെ പ്രവാസി വരുമാനം 20% ഇടിയും; ബാധിക്കുക 1.25 ലക്ഷം കുടുംബങ്ങളെ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. ഇന്ത്യയിലെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ്. 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42535 കോടിയായിരുന്നു. …
രാജ്യത്ത് മെയ് 17 ഓടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും; ആരോഗ്യ സേതു നിര്‍ബന്ധമാക്കും
രാജ്യത്ത് മെയ് 17 ഓടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും; ആരോഗ്യ സേതു നിര്‍ബന്ധമാക്കും
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചേക്കും. മെയ് 17 മുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള ആലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കാനായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും വ്യോമയാന വകുപ്പിന്റെ ഡയറക്ടര്‍ …
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി; വഴിയാധാരമായി യാത്രക്കാർ
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി; വഴിയാധാരമായി യാത്രക്കാർ
സ്വന്തം ലേഖകൻ: ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ അറിയിപ്പ് ലഭിച്ചു. എയർ ഇന്ത്യയുടെ യാത്രാവിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. 15 ഗർഭിണികളും ഇരുപതു കുട്ടികളും ഉൾപ്പടെ 181 …