സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനിൽനിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു. വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ …
സ്വന്തം ലേഖകൻ: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് യാത്രാമൊഴി നേരാനെത്തി. സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് …
സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 89 പേരാണ്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് …
സ്വന്തം ലേഖകൻ: കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നടി മേഘ്ന രാജ് ആണ് ചിരഞ്ജീവിയുടെ ഭാര്യ. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്. ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്നരാജ്. …
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. താത്ക്കാലിക അംഗമായാണ് ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. 2021-2022 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യക്ക് 184 വോട്ടുകളാണ് ലഭിച്ചത്. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി.എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ …
സ്വന്തം ലേഖകൻ: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചൈനയിലെ യാങ്സോഹു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഈ പഠന റിപ്പോർട്ട് ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഉള്ളത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് …
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ അവസാനിക്കുന്നതിന് കളമൊരുക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ മേഖലയിലെ ചൈനയുമായുള്ള ബിസിനസ് കരാറുകള്‍ എടുത്തുകളയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ റെയില്‍വേയോട് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ ഒഴിവാക്കാനും ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റ് എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈന റെയില്‍വേ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് രോഗമുക്തി നേടിയത്. വീരമൃത്യു മരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് …