1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സ്വീകരണം; ഗാർഹിക തൊഴിൽ കരാർ യാഥാർഥ്യമായേക്കും
കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് സ്വീകരണം; ഗാർഹിക തൊഴിൽ കരാർ യാഥാർഥ്യമായേക്കും
സ്വന്തം ലേഖകൻ: കുവൈത്തിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് സ്വീകരണം നല്‍കി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കര്‍ കുവൈത്തില്‍ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജും, കുവൈത്ത് സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ കുവൈത്ത് അധികൃതരുമായി മന്ത്രി ഉന്നതതല യോഗങ്ങള്‍ നടത്തും. പ്രധാനമന്ത്രി …
5 വയസ്സില്‍ താഴെയുള്ള കുട്ടിക ള്‍ക്ക് മാസ്ക് വേണ്ട; റെംഡിസി വര്‍ നൽകരുത്; മാർഗനിർദേശ ങ്ങളുമായി കേന്ദ്രം
5 വയസ്സില്‍ താഴെയുള്ള കുട്ടിക ള്‍ക്ക് മാസ്ക് വേണ്ട; റെംഡിസി വര്‍ നൽകരുത്; മാർഗനിർദേശ ങ്ങളുമായി കേന്ദ്രം
സ്വന്തം ലേഖകൻ: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാം പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാമെന്നും ഡയറക്ടറേറ്റ് …
ഒളിച്ചിരിക്കാന്‍ പ്രത്യേക പെട്ടി; ഭക്ഷണം പങ്കിട്ടു; പാലക്കാട് യുവാവ് കാമുകിയെ മുറിയിൽ ഒളിപ്പിച്ചത് 10 വർഷം!
ഒളിച്ചിരിക്കാന്‍ പ്രത്യേക പെട്ടി; ഭക്ഷണം പങ്കിട്ടു; പാലക്കാട് യുവാവ് കാമുകിയെ മുറിയിൽ ഒളിപ്പിച്ചത് 10 വർഷം!
സ്വന്തം ലേഖകൻ: നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച സംഭവം കേട്ടവർക്കെല്ലാം അതിശയം! അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ്‌ വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്‌മാൻ വാടകയ്ക്ക് …
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം; , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം; , ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
ആഗോള കുറ്റവാളികൾക്ക് ആപ്പുമായി എഫ്ബിഐ; 16 രാജ്യങ്ങളിൽ പിടിയിലായത്​ 800ലേറെ പേർ
ആഗോള കുറ്റവാളികൾക്ക് ആപ്പുമായി എഫ്ബിഐ; 16 രാജ്യങ്ങളിൽ പിടിയിലായത്​ 800ലേറെ പേർ
സ്വന്തം ലേഖകൻ: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) നേതൃത്വത്തിൽ 16 രാജ്യങ്ങളിൽ നടന്ന ആസൂത്രിത റെയ്​ഡിൽ അറസ്റ്റിലായത്​ 800ലേ​റെ കുറ്റവാളികൾ. ‘ഓപ്പറേഷൻ ട്രോജൻ ഷീൽഡ്​’ എന്ന്​ പേരിട്ട റെയ്​ഡിൽ യൂറോപ്യൻ അന്വേഷണ ഏജൻസിയായ യൂറോപോൾ അടക്കം വിവിധ പൊലീസ്​ സംഘങ്ങളും അന്വേഷണ ഏജൻസികളും പങ്കാളികളായി. ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്കുള്ള കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്ന …
മരണവുമായി ഒരു മുഖാമുഖം; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ ജന്മനാട്ടിൽ
മരണവുമായി ഒരു മുഖാമുഖം; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ ജന്മനാട്ടിൽ
സ്വന്തം ലേഖകൻ: വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്. …
നഴ്‌സുമാർ മലയാളം പറയുന്നത് വിലക്കിയ ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞ് തലയൂരി
നഴ്‌സുമാർ മലയാളം പറയുന്നത് വിലക്കിയ ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട് മാപ്പ് പറഞ്ഞ് തലയൂരി
സ്വന്തം ലേഖകൻ: മലയാളം വിലക്കിയതില്‍ മാപ്പു പറഞ്ഞ് ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നഴ്‌സിങ് സൂപ്രണ്ട്. നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നതില്‍ ചില രോഗികള്‍ പരാതി നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് വിശദീകരിക്കുന്നു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നിര്‍ദേശിച്ചത് സദുദ്ദേശ്യത്തോടെയാണ്. മലയാളത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ച് മാത്രമാണ് പരാതി ലഭിച്ചിരുന്നത്. അതുകൊണ്ടാണ് ഉത്തരവില്‍ മലയാളത്തെ പരാമര്‍ശിച്ചത്. മലയാളത്തില്‍ സംസാരിച്ചാല്‍ കടുത്ത നടപടി …
പരസ്യമായി ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ച സംഭവം; ഫ്രാൻസിൽ 2 പേർ അറസ്റ്റിൽ
പരസ്യമായി ഫ്രഞ്ച് പ്രസിഡന്റിന്റെ കരണത്തടിച്ച സംഭവം;  ഫ്രാൻസിൽ  2 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: തെക്കൻ ഫ്രാൻസിലെത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ കരണത്തടിച്ചും മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ച 2 പേർ അറസ്റ്റിൽ. കോവിഡ് അനന്തര കാലത്തെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന്, റസ്റ്ററന്റ് നടത്തിപ്പുകാരുമായും വിദ്യാർഥികളുമായും മക്രോ സംസാരിക്കാനെത്തിയപ്പോഴാണ് വലോൻസ് പട്ടണത്തിൽ ആൾക്കൂട്ടത്തിൽനിന്ന് ആക്രമണമുണ്ടായത്. ഒരാൾ ബാരിക്കേ‍ഡിനപ്പുറത്തുനിന്നു ഹസ്തദാനത്തിനു ശ്രമിച്ചശേഷം പ്രസിഡന്റിന്റെ മുഖത്ത് അടിക്കുകയും ‘മക്രോയിസം തുലയട്ടെ’ എന്നു …
സംസ്ഥാനത്ത് ഇന്ന് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15
സംസ്ഥാനത്ത് ഇന്ന് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കുവൈത്തില്‍ സ്‌കൂളുകള്‍ സെപ്റ്റംബറോടെ തുറക്കും; രാജ്യത്തെ 60 ശതമാനം പേര്‍ക്കും വാക്സിൻ നൽകി
കുവൈത്തില്‍ സ്‌കൂളുകള്‍ സെപ്റ്റംബറോടെ തുറക്കും; രാജ്യത്തെ 60 ശതമാനം പേര്‍ക്കും വാക്സിൻ നൽകി
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ മാസത്തോടെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖബിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി മറുപടിയായിട്ടാണ് കുവൈത്തിലെ 684 സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്നതിന് സജ്ജമാക്കിയതായി വ്യക്തമാക്കിയത്. നിലവിലുള്ള സാഹചര്യത്തില്‍ പരമാവധി 3,80,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങളാണ് രാജ്യത്തെ സ്‌കൂളുകളില്‍ …