1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: ഭാര്യ ഭുവനേശ്വരിയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരയുന്ന ശ്രീശാന്ത്; വൈറലായി ഹിന്ദി ബിഗ്‌ബോസില്‍ നിന്നുള്ള വീഡിയോ. സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസില്‍ വീഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല.

ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന് കേരളത്തില്‍ നിന്നും പിന്തുണയുണ്ട്. ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി.

സഹമത്സരാര്‍ഥികളായ സബ ഖാന്‍, സോമി ഖാന്‍ എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി. ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടെയായിരുന്നു സംഭവം. ശക്തമായ പോരാട്ടമാണ് ഇരുകൂട്ടരും തമ്മില്‍ നടന്നത്. ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ ശ്രീശാന്ത് ടാസ്‌കില്‍ പങ്കെടുത്തിരുന്നില്ല.

ഇതിനിടെ തന്റെ സഹമത്സരാര്‍ഥിയായ നേഹയോടുള്ള ഖാന്‍ സഹോദരിമാരുടെ ക്രൂരമായ പെരുമാറ്റമാണ് ശ്രീയെ പ്രകോപിപ്പിച്ചത്. സബ തന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങും എന്നായിരുന്നു ശ്രീയുടെ പ്രതികരണം. നേഹയുടെ അവസ്ഥ കണ്ട് ശ്രീശാന്ത് കരയുന്നതും ഷോയില്‍ കണ്ടു. എന്നാല്‍ കഴിയുമെങ്കില്‍ തന്നെ തല്ലൂ എന്ന വെല്ലുവിളിയുമായി സബ വന്നതോടെ രംഗം കൂടുതല്‍ വഷളാകുകയായിരുന്നു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.