1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ജീവിതം ഭാര്യയുടെ ചെലവില്‍, വക്കീൽ ഫീസിനായി ആഭരണം വരെ വിറ്റു!” അനിൽ അംബാനി കോടതിയിൽ
“ജീവിതം ഭാര്യയുടെ ചെലവില്‍, വക്കീൽ ഫീസിനായി ആഭരണം വരെ വിറ്റു!” അനിൽ അംബാനി കോടതിയിൽ
സ്വന്തം ലേഖകൻ: തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ …
സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൊവിഡ്; 7 ജില്ലകളിൽ 500 ന് മുകളിൽ രോഗികൾ; ഏറ്റവും ഉയര്‍ന്ന രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൊവിഡ്; 7 ജില്ലകളിൽ 500 ന് മുകളിൽ രോഗികൾ; ഏറ്റവും ഉയര്‍ന്ന രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി …
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
സ്വന്തം ലേഖകൻ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കൊവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ …
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തൊഴിൽ മന്ത്രാലയത്തിെൻറ ഭാവി പദ്ധതികൾ സംബന്ധിച്ച അവതരണത്തിലാണ് …
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
സ്വന്തം ലേഖകൻ: വിഖ്യാത പത്രാധിപരും അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതുപാത വെട്ടിത്തുറന്നയാളുമായ സർ ഹരോൾഡ്​ ഇവാൻസ്​ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ന്യൂയോർക്കിലായിരുന്നു അന്ത്യം. സൺഡേ ടൈംസിനെ ലോകത്തിലെ മുൻനിര മാധ്യമങ്ങളുടെ പട്ടികയിലേക്ക്​ ഉയർത്തിയ ഹരോൾഡ്​ ഇവാൻസ്​, മാധ്യമഭീമൻ റൂപർട്ട്​ മർഡോക്കി​നോടുള്ള ഭിന്നതയെ തുടർന്നാണ്​ ജോലി അവസാനിപ്പിച്ചത്​. മർഡോക്കി​െൻറ മാധ്യമരീതികൾക്കെതിരെ 2002ൽ ലേവീസൻ കമീഷൻ നടത്തിയ …
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് …
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
സ്വന്തം ലേഖകൻ: ഒമാനില്‍ റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ട. സാധുവായ വീസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രീം …
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
സ്വന്തം ലേഖകൻ: യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായും എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡ‍റൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എ െഎസി) പറഞ്ഞു. കൊവിഡ്–19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് …
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ …
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സ്വന്തം ലേഖകൻ: കൊവിഡ് മൂലം നിർത്തിവച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൌദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ ഇന്ത്യയെ ഒഴിവാക്കി പുറത്തിറക്കിയ സർക്കുലർ പ്രകാരം വന്ദേഭാരത് മിഷൻ സർവീസുകൾ റദ്ദാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ സൌദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്ന …