1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്,” ചെന്നൈയില്‍ മരിച്ച മലയാളിയുടെ കുറിപ്പ്
“എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്,” ചെന്നൈയില്‍ മരിച്ച മലയാളിയുടെ കുറിപ്പ്
സ്വന്തം ലേഖകൻ: കേരളത്തിലേക്ക് മടങ്ങാന്‍ പറ്റാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ബിനീഷ് എന്ന യുവാവിന്റെ ആത്മഹത്യകുറിപ്പ് ചര്‍ച്ചയായവുകയാണ്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാനിരിക്കെ യാത്ര റദ്ദായതിനെത്തുടര്‍ന്നുള്ള വിഷമത്തില്‍ ബിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കൊവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ടെന്നും …
“എന്റെ അച്ഛന്‍ ഈ ലോകത്തെ മാറ്റി,” തരംഗമായി ജോര്‍ജ് ഫ്‌ളോയിഡിന്റെ കുഞ്ഞു മകളുടെ വീഡിയോ
“എന്റെ അച്ഛന്‍ ഈ ലോകത്തെ മാറ്റി,” തരംഗമായി ജോര്‍ജ് ഫ്‌ളോയിഡിന്റെ  കുഞ്ഞു മകളുടെ വീഡിയോ
സ്വന്തം ലേഖകൻ: റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരവും ജോര്‍ജ് ഫ്‌ളോയിഡിന്റെ സൂഹൃത്തുമായ സ്റ്റീഫന്‍ ജാക്‌സണിന്റെ തോളില്‍ ഇരുന്ന് ഫ്‌ളോയിഡിന്റെ ആറുവയസ്സുകാരി മകള്‍ ഗിയാന്ന ഡാഡി ചേയ്ഞ്ചിഡ് ദ വേള്‍ഡ്” എന്ന് …
ഗുജറാത്തിലെ രാസവസ്തു ഫാക്ടറിയിൽ ഉഗ്ര സ്‌ഫോടനം: അഞ്ചു മരണം; 50 പേർക്ക് ഗുരുതര പരുക്ക്
ഗുജറാത്തിലെ രാസവസ്തു ഫാക്ടറിയിൽ ഉഗ്ര സ്‌ഫോടനം: അഞ്ചു മരണം; 50 പേർക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകൻ: ഗുജറാത്തിൽ രാസവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. 50ഓളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിൽ യശാശ്വി രസായൻ എന്ന സ്വകാര്യ രാസവസ്തു നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലും മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപത്തെ രണ്ട് അയൽ ഗ്രാമങ്ങളിൽ …
“എന്റെ കുഞ്ഞിനൊപ്പം നടക്കാൻ ഇനി ഫ്ലോയിഡില്ല,” വിങ്ങിപ്പൊട്ടി ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ
“എന്റെ കുഞ്ഞിനൊപ്പം നടക്കാൻ ഇനി ഫ്ലോയിഡില്ല,” വിങ്ങിപ്പൊട്ടി ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ
സ്വന്തം ലേഖകൻ: അമേരിക്കയില്‍ പൊലീസ് കഴുത്തു ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ. ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരിയായ മകളോടൊപ്പമാണ് ഭാര്യ റോക്‌സി വാഷിംഗ് ടണ്‍ ഫ്‌ളോയിഡിന്റെ വിയോഗത്തെക്കുറിച്ച് സംസാരിച്ചത്. “ഇതാണ് എന്നില്‍ നിന്നും ആ ഓഫീസര്‍മാര്‍ എടുത്തത്, ‘ മകള്‍ ഗിയന്നയെ …
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക; കേരളത്തിലേക്ക് 11 സർവീസ്
വന്ദേ ഭാരത് മിഷൻ: സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക; കേരളത്തിലേക്ക് 11 സർവീസ്
സ്വന്തം ലേഖകൻ: ന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം സൗദിയിൽ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയിലേക്ക് 20 വിമാനങ്ങൾ സർവിസ്‌ നടത്തും. ഇതിൽ 11ഉം കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക്. ജൂൺ 10 മുതൽ 16 വരെയുള്ള പട്ടിക പ്രകാരം റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സർവീസുണ്ട്. ജിദ്ദയിൽ നിന്നു …
ഓൺലൈനിൽ രാജ്യാന്തര സമ്മേളനം; ചിരി പടർത്തി യുഎഇ മന്ത്രിയുടെ മകന്റെ വരവ്
ഓൺലൈനിൽ രാജ്യാന്തര സമ്മേളനം; ചിരി പടർത്തി യുഎഇ മന്ത്രിയുടെ മകന്റെ വരവ്
സ്വന്തം ലേഖകൻ: രാജ്യാന്തര വെർച്വൽ സമ്മേളനത്തിൽ പങ്കെടുക്കവെ യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ അരികിൽ മകൻ ഹസാ വന്നുനിന്നത് രസമുള്ള കാഴ്ചയായി. യെമന് സഹായം നൽകുന്നതു സംബന്ധമായുള്ള വിഡിയോ കോൺഫറൻസിൽ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഇൗ രംഗം. ലോക നേതാക്കള്‍ ഇത് ആസ്വദിക്കുകയും ചെയ്തു. മകൻ വന്നുനിന്നപ്പോൾ അവർ …
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
പഴത്തിൽ സ്ഫോടകവസ്തു നിറച്ചു നൽകി; വായും നാവും തകർന്ന് ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: ലോകമെങ്ങും മനുഷ്യവംശം ഇതുവരെ കാണാത്ത വിധം നിലനിൽപ്പിനായി ഒരു സൂക്ഷജീവിയുമായി ഏറ്റുമുട്ടുമ്പോഴും മനുഷ്യന്റെ സജമായ ക്രൂരതയ്ക്ക് കുറവില്ല. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ …
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
മലപ്പുറത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാൻ വാട്സാപ് ഗ്രൂപ്; അംഗങ്ങൾ കുടുങ്ങും
സ്വന്തം ലേഖകൻ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. ആചാരവെടി എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്ക അംഗങ്ങളും ഉടന്‍ വലയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഗ്രൂപ്പിന്റെ അഡ്മിനായ എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത്(21), അംഗങ്ങളായ ആലങ്കോട് സ്വദേശി രാഗേഷ്(40), താനൂര്‍ ഉണ്ണ്യാല്‍ സ്വദേശി അബ്ദുള്‍ നാസര്‍(25) എന്നിവരെ കഴിഞ്ഞദിവസം …
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
“മിയയുടെ ജീവിത നായകനാകാൻ അശ്വിൻ,” നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: നടി മിയ ജോർജിന്റെ വിവാഹ നിശ്ചയ വാർത്ത പുറത്തുവന്നതു മുതൽ വിവാഹ നിശ്ചയ ചടങ്ങിൽനിന്നുളള ചിത്രങ്ങൾക്കായി തിരയുകയായിരുന്നു സോഷ്യൽ മീഡിയ. കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ എന്നാണ് വാർത്തകൾ. കൺസ്ട്രഷൻ കമ്പനി ഉടമയായ അശ്വിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും സെപ്റ്റംബറിൽ വിവാഹം നടക്കുമെന്നുമാണ് സൂചനകൾ. വിവാഹനിശ്ചയത്തിന്റെ തിയതി ഇരുകുടുംബങ്ങളും നേരത്തെ …
“കറുപ്പ് നിറത്തിന്റെ പേരിൽ ഞാനും തഴയപ്പെട്ടു,” ക്രിക്കറ്റിലും വർണ്ണവെറിയന്മാർ ഉണ്ടെന്ന് ക്രിസ് ഗെയ്ൽ
“കറുപ്പ് നിറത്തിന്റെ പേരിൽ ഞാനും തഴയപ്പെട്ടു,” ക്രിക്കറ്റിലും വർണ്ണവെറിയന്മാർ ഉണ്ടെന്ന് ക്രിസ് ഗെയ്ൽ
സ്വന്തം ലേഖകൻ: ക്രിക്കറ്റിലും വംശീയത നിലനിൽക്കുന്നുണ്ടെന്ന് വെസ്റ്റ് ഇൻഡീസിന്റെ വെട്ടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ പറയുന്നു. അമേരിക്കയിൽ പൊലീസിന്റെ പീഡനത്തിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ പ്രതിഷേധം അറിയിക്കുന്നതിനിടയിലാണ് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ഗെയ്ൽ വെളിപ്പെടുത്തൽ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഗെയ്ൽ തന്റെ അമർഷം വ്യക്തമാക്കിയത്. രൂക്ഷമായ …