1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി കര്‍ട്ടനിട്ടു

സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ സൈറ്റുകളായ ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി സര്‍ക്കാര്‍ കര്‍ട്ടനിട്ടു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ നടപടി. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമാക്കുന്നതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു അഭിപ്രായപ്പെട്ടു. നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ …

യു.എ.ഇ സര്‍ക്കാര്‍ വെബ്‌സൈറ്റിലെ ഭാഷ; ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മലയാളം പിന്നില്‍

യു.എ.ഇ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറെ ദിവസം മുന്നില്‍നിന്നതിന് ശേഷം മലയാളത്തിന് തിരിച്ചടി. മലയാളത്തെ പിന്‍തള്ളി ഉറുദു മുന്നിലെത്തിയതോടെ വെബ്‌സൈറ്റില്‍ മലയാളം ഉള്‍പ്പെടുത്തുന്ന കാര്യം സംശയത്തിലായി

ബ്രിട്ടണില്‍ അച്ഛനും അമ്മയ്ക്കും ഇനി മുതല്‍ പ്രസവാവധി ലഭിക്കും

ബ്രിട്ടണില്‍ പ്രസവാവധി അമ്മമാര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പിതാവിനും ലഭിക്കും. കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിലും ദത്തെടുക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്ക് ഈ അവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. സാധാരണയായി ബ്രിട്ടണില്‍ അനുവദനീയമായത് 36 ആഴ്ച്ചത്തെ പ്രസവ അവധിയാണ്. അമ്മമാര്‍ക്ക് മാത്രം ബാധകമായിരുന്ന ഇത് ഇനി മുതല്‍ പിതാവിനും ലഭിക്കും.

ജീസസ് യൂത്ത് യുവജന ധ്യാനം സ്പാര്‍ക്ക് 2015 ഇന്ന് മുതല്‍ മാഞ്ചസ്റ്ററില്‍

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനം ഇന്ന് തിങ്കള്‍ മുകല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളിലായി നടക്കും. യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇന്ന് രാവിലെ 9ന് ധ്യാനം ആരംഭിക്കും. ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ധ്യാനം ഉദ്ഘാടനം ചെയ്യും.

മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് നടത്തപ്പെട്ടു; റാഫെല്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തപ്പെട്ടു

മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് നടത്തപ്പെട്ടു; റാഫെല്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തപ്പെട്ടു

മാഞ്ചെസ്റ്റര്‍ ഹിന്ദു സമാജത്തിന്‍റെ വിഷു ആഘോഷം ഏപ്രില്‍ 18-ന്

മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഈ മാസം 18 ശനിയാഴ്ച വിതിങ്ടനിലെ ഗാന്ധി ഹാളില്‍ വച്ച് നടത്തപ്പെടുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

യുഎഇ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റ് മൂന്നാം ഭാഷാ വോട്ടെടുപ്പില്‍ മലയാളം രണ്ടാമതെത്തി

സ്വന്തം ലേഖകന്‍: യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാളം രണ്ടാം സ്ഥാനത്തെത്തി. ഉറുദു ഭാഷക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മലയാളമായിരുന്നു മുന്നില്‍. നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷക്കു …

കെനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടക്കൊല, പ്രതികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉന്നതന്റെ മകന്‍

സ്വന്തം ലേഖകന്‍: കെനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 150 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കെനിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍. വെടിവപ്പു നടത്തിയ തീവ്രവാദികളില്‍ ഒരാളായ അബ്ദിറഹിം മൊഹമ്മദ് അബ്ദുല്ലാഹി മണ്ഡേരയിലെ ഗവണ്‍മെന്റ് ചീഫിന്റെ മകനാണെന്ന് തെളിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് മ്വേന്ദ ജോക്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്റെ മകനെ കാണാതായതായി …

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു

സ്വന്തം ലേഖകന്‍: ജര്‍മന്‍ വിംഗ്‌സ് വിമാന അപകടത്തെ തുടര്‍ന്ന് പൈലറ്റുമാരുടെ മാനസിക ആരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ, എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു. മാനസിക സമ്മര്‍ദ്ദം മൂലമാണ് കോ പൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ മര്‍ദ്ദിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകിട്ട് ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യ 611 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു …

കോര്‍ക്ക് സീറോ മലബാര്‍ സഭ ഉയര്‍പ്പു തിരുന്നാള്‍ ആഘോഷിച്ചു

കോര്‍ക്ക് സീറോ മലബാര്‍ സഭ ഉയര്‍പ്പു തിരുന്നാള്‍ ആഘോഷിച്ചു