1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പിണങ്ങിപ്പോയ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ഇടാന്‍ വെബ്‌സൈറ്റ്, യുവാവിന് 18 വര്‍ഷം തടവ്

സ്വന്തം ലേഖകന്‍: പിണങ്ങിപ്പോയ മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റുണ്ടാക്കിയ യുവാവിന് കാലിഫോര്‍ണിയയിലെ കോടതി 18 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റിയ എന്ന ഇരുപത്തേഴുകാരന്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. കാമുകിമാരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വന്തം കാമുകിമാരുടെ മാത്രമല്ല, മറ്റുള്ളവരുടെ …

സെക്‌സ് പാര്‍ട്ടി 28 പേര്‍ക്ക് ജയില്‍ ശിക്ഷയോ പിഴയോ

മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആഢംബര നൗകയില്‍ സെക്‌സ് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് 28 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരില്‍ രണ്ടു പുരുഷന്മാരെയും മൂന്നൂ സ്ത്രീകളെയും വിവാഹ ബന്ധത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഒരു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു.

88 ന്റെ ചെറുപ്പം, 14 മാസങ്ങള്‍ക്കു ശേഷം കാസ്‌ട്രോ പൊതുവേദിയില്‍

സ്വന്തം ലേഖകന്‍: 88 വയസിലും യൗവനത്തിന്റെ പ്രസരിപ്പോടെ ക്യൂബയുടെ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. നീണ്ട പതിനാലു മാസത്തെ ഇടവേളക്കു ശേഷമാണ് കാസ്‌ട്രോ പൊതുവേദിയില്‍ എത്തുന്നത്. ഹവാനയിലെ ഒരു സ്‌കൂളില്‍ നടന്ന ‘ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം’ എന്ന ചടങ്ങില്‍ സംബന്ധിക്കാനായി വെനസ്വേലയില്‍ നിന്നെത്തിയ പ്രതിനിധികളെ കാണാനും ആശംസകള്‍ അറിയിക്കാനുമായിരുന്നു കാസ്‌ട്രോയുടെ വരവ്. വില്‍മ എസ്പിന്‍ …

ഡല്ലാസ് ബയേഴ്‌സ് ക്ലബ് സിനിമ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കില്‍ നിയമനടപടിക്ക് സാധ്യതയുണ്ട്

ഓസ്‌ട്രേലിയയില്‍ അനധികൃതമായി ഡല്ലാസ് ബയേസ് ക്ലബ് എന്ന ഹോളിവുഡ് സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെ ഐപി വിവരങ്ങള്‍ കൈമാറാന്‍ കോടതി ഉത്തരവ്.

വിഷവാദകം ശ്വസിച്ച് പിതാവും ഏഴു കുട്ടികളും മരിച്ചു

പവര്‍ കമ്പനി വൈദ്യുതി കണക്ഷന്‍ റദ്ദാക്കിയപ്പോള്‍ ഉപയോഗിച്ച ജനറേറ്ററില്‍നിന്നുള്ള വിഷവാദകം ശ്വസിച്ച് പിതാവും ഏഴു കുട്ടികളും മരിച്ചു. മേരിലാന്‍ഡിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള പ്രിന്‍സസ് ആനിയിലാണ് സംഭവം.

യൂറോപ്പിലെ ആദിമ മനുഷ്യര്‍ക്ക് ഈ രൂപവും നിറവുമായിരുന്നില്ലെന്ന് പഠനം

യൂറോപ്പില്‍ ഇപ്പോള്‍ താമസിക്കുന്ന ആളുകള്‍ മുന്‍പ് ഈ കോലത്തിലായിരുന്നില്ല. മുന്‍പ് ഇവര്‍ക്ക് വേറെ രൂപമായിരുന്നു, വേറെ നിറമായിരുന്നു. കൊക്കേഷ്യന്‍സ് വര്‍ഗത്തില്‍പ്പെട്ടവരാണ് ഇപ്പോഴുള്ള യൂറോപ്യന്മാര്‍.

യെമന്‍ രക്ഷാപ്രവര്‍ത്തനം, വിമാനത്തിനു പകരം കപ്പല്‍, ഇന്ത്യക്കാരുടെ പ്രതിഷേധം

സ്വന്തം ലേഖകന്‍: സൗദി അറേബ്യയും ഹൗതി തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തന മികവ് ലോക രാജ്യങ്ങളുടെ പ്രശംസക്ക് പാത്രമായപ്പോള്‍ വിമാനത്തിനു പകരം കപ്പല്‍ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കല്ലുകടിയാകുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്തിനു പകരം കപ്പല്‍ അയച്ചത് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. …

ബീഫ് നിരോധനം ഒരു തുടക്കം മാത്രം, ഇനിയും വരാനിരിക്കുന്നുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍: ബീഫ് നിരോധനം ഒരു തുടക്കം മാത്രമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോത്ത് ഒഴിച്ചുള്ള മാട്ടിറച്ചി നിരോധനം ആദ്യ ഘട്ടമാണെന്ന സൂചനയാണ് സര്‍ക്കാരിന്റെ പ്രസ്താവന നല്‍കുന്നത്. മാട്ടിറച്ചി നിരോധനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ഗൗവംശ് രക്ഷണ്‍ സന്‍വര്‍ദ്ധന്‍ പരിഷത്തും നിലവിലെ സ്റ്റോക്ക് ഒഴിവാക്കാന്‍ സമയം തേടി മുംബൈ ബീഫ് ഡീലേസ് അസോസിയേഷനും നല്‍കിയ …

ആണ്‍കുട്ടികളായി കളിച്ചു വളര്‍ന്ന ബാല്യകാല സുഹൃത്തുക്കളില്‍ ഒരാള്‍ സ്ത്രീയായി, ഒപ്പം പ്രണയത്തിലും

സ്വന്തം ലേഖകന്‍: ഇരുവരും കളിച്ചു വളര്‍ന്നത് ആണ്‍കുട്ടികളായി. എന്നാല്‍ മുതിര്‍ന്ന് വിവാഹ പ്രായമെത്തിയപ്പോഴാകട്ടെ ഒരാള്‍ പെണ്ണായി. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഫേ പര്‍ദ്ദാം, ക്രിസ്റ്റഫര്‍ ഡോഡ് എന്നീ സുഹൃത്തുക്കളാണ് അപൂര്‍വമായ ഈ പ്രണയം അരങ്ങേറിയത്. കുട്ടിക്കാലത്ത് ഫേ കെവിന്‍ എന്നു പേരുള്ള ആണ്‍കുട്ടിയായിരുന്നു. ഇരുവരും ഒരുമിച്ച് ഫുട്‌ബോളും പ്ലേസ്റ്റേഷനും കളിച്ചാണ് വളര്‍ന്നതും. എന്നാല്‍ കൗമാരത്തോടെ ഇരുവരും …

യെമനില്‍ തുറമുഖ നഗരമായ ഏദന്‍ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം

സ്വന്തം ലേഖകന്‍: യെമനിലെ പ്രധാന തുറമുഖ നഗരമായ ഏദന്‍ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം. ഏദന്‍ തുറമുഖം പിടിച്ചെടുക്കാനായി കിണഞ്ഞു ശ്രമിക്കുന്ന ഹൗതി തീവ്രവാദികള്‍ക്കു നേരെ വിദേശ യുദ്ധക്കപ്പലില്‍ നിന്ന് ആക്രമണമുണ്ടായതായി വാര്‍ത്തകളുണ്ട്. ഹൗതി തീവ്രവാദികളും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള കരയുദ്ധവും രൂക്ഷമാണ്. ഒന്നര ദിവസത്തിനിടെ 53 പേരെങ്കിലും കൊല്ലപ്പെട്ടതായാണു നിഗമനം. ഇതില്‍ 17 സാധാരണക്കാരും ഉള്‍പ്പെടും. …