1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2015

ഓസ്‌ട്രേലിയയില്‍ അനധികൃതമായി ഡല്ലാസ് ബയേസ് ക്ലബ് എന്ന ഹോളിവുഡ് സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെ ഐപി വിവരങ്ങള്‍ കൈമാറാന്‍ കോടതി ഉത്തരവ്. ഓസ്‌ട്രേലിയയിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് (സേവന ദാതാക്കള്‍) നോടാണ് കോടതി ഐപി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐഐനെറ്റ്, ഐഎസ്പിഎസ്, ഡോഡോ, ഇന്റര്‍നോഡ്, അംനെറ്റ് ബ്രോഡ്ബാന്‍ഡ്, ആദം ഇന്റര്‍നെറ്റ്, വൈഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് എന്നിവയാണ് ഓസ്‌ട്രേലിയയിലെ പ്രധാന സേവന ദാതാക്കള്‍. ഡല്ലാസ് ബയേസ് ക്ലബ് ഡൗണ്‍ലോഡ് ചെയ്ത ആളുകളുടെ ഐപി വിവരങ്ങള്‍, ലഭ്യമായിട്ടുള്ള മറ്റു വിവരങ്ങള്‍ എന്നിവ സിനിമയുടെ ഉടമസ്ഥാവകാശമുള്ള കമ്പനിക്ക് കൈമാറാനാണ് ഫെഡറല്‍ കോടതിയുടെ ഉത്തരവ്.

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ആളുകള്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങിയിരുന്നു എന്നാണ് സിനിമയുടെ ഉടമകളായ അമേരിക്കന്‍ കമ്പനി പറയുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ഐപി അഡ്രസ് ചോദിച്ച് സേവന ദാതാക്കളെ സമീപിച്ചിരുന്നെങ്കിലും കമ്പനിയുടെ ആവശ്യം സേവനദാതാക്കള്‍ നിരസിച്ചു. ഇതേ തുടര്‍ന്നാണണ് കമ്പനി കോടതിയെ സമീപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.