1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

hpÌÀ a-e-bm-fn A-tkm-kn-tb-j³ ]¯mw hmÀ-jn-Iw B-tLm-jn¨p

വുസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു. 17ന് വൈകിട്ട് മൂന്ന്ിന് വൂസ്റ്റര്‍ നന്നെറി വുഡ് സ്‌കൂളിലായിരുന്നു പരിപാടി.

പള്ളികൾക്കു നേർക്കുള്ള ആക്രമണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ക്രിസ്ത്യൻ പള്ളികൾക്കുനേരെ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവരുന്ന ആക്രമണങ്ങളെകുറിച്ച് ആരാഞ്ഞുകൊണ്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഡൽഹി സർക്കാരിന് നോട്ടീസയച്ചു. നാല് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കയ്യേറ്റവും സമൂഹത്തിന്റെ മതനിരപേക്ഷകത തകർക്കുന്നതുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത്തരം സാമൂഹ്യ വിരുദ്ധ കൃത്യങ്ങൾ തടയാനായി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള …

കേന്ദ്ര ബജറ്റ് ഫെബ്രുവരി 28 ന്

പാർലിമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 ന് ആരംഭിക്കും. ഫെബ്രുവരി 28 നാണ് പൊതു ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി റയിൽവേ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി പാർലിമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് യോഗംചേരും. പ്രധാനപ്പെട്ട ആറ് ഓർഡിനൻസുകളുടെ ബില്ലുകളും ബജറ്റ് സമ്മേളത്തിൽ അവതരിപ്പിക്കും. കൽക്കരി, ഖനനം, ധാതുക്കൾ, ഇ – റിക്ഷകൾ, …

മനസിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരെ കടത്തിവെട്ടുന്നു

സ്വന്തം ഭാര്യ നിങ്ങളേക്കാൾ വൈകാരിക പക്വത കാണിക്കുന്നു എന്ന തോന്നലുണ്ടോ? നിങ്ങൾ മറന്നുപോകുന്ന കാര്യങ്ങൾ അവർ അനായാസം ഓർത്തെടുക്കാറുണ്ടോ? അത്ഭുതപ്പെടേണ്ട, സ്ത്രീകൾ പുരുഷന്മാരേക്കാൾ നന്നായി ഓർമ്മകളുടേയും വികാരങ്ങളുടേയും മേൽ നിയന്ത്രണമുള്ളവരാണെന്ന് പുതിയ വെളിപ്പെടുത്തൽ. സ്വിറ്റ്സർലന്റിലെ ബാസൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിലാണ് സ്ത്രീകൾ വികാരങ്ങളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടത്. തീവ്രമായ വൈകാരിക മുഹൂർത്തങ്ങളെ …

എയർ ഏഷ്യ -വിമാനാപകടത്തിന്റെ ചുരുൾ അഴിയുന്നു

കടലിൽ തകർന്നുവീഴും മുമ്പ് എയർ ഏഷ്യ വിമാനം മിനിട്ടിൽ 6000 അടി വേഗത്തിലായിരുന്നെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി. സാധാരണ യുദ്ധവിമാനങ്ങൾ മാത്രമാണ് ഈ വേഗതാ പരിധിയിൽ വരുന്നത്. സാധാരണ യാത്രാ വിമാനങ്ങൾക്ക് മിനിട്ടിൽ 1000 – 2000 അടി വേഗത്തിൽ മാത്രമേ ഉയരം വർധിപ്പിക്കാൻ അനുമതിയുള്ളു. കഴിഞ്ഞ ദിവസമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഫൈറ്റ് ഡാറ്റാ …

ബാർ കോഴക്കേസ്: മാണിക്കെതിരെ പ്രമുഖ നേതാക്കൾ

ബാർ കോഴ വിവാദം ചൂടുപിടിക്കുന്നതിനിടെ മാണിക്കെതിരെ പ്രസ്താവനകളുമായി വിവിധ നേതാക്കൾ രംഗത്തെത്തി. ബാർ ഉടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കേസിലെ നിർണായക തെളിവായ ശബ്ദരേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതിന് പുറകെയാണിത്. മാണിയെ അറസ്റ്റ് ചെയ്ത് തെളിവെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മാണി സംസ്ഥാന ബഡ്ജറ്റ് വിറ്റ് കാശുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. …

സൗന്ദര്യം നിലനിർത്താൻ മൂത്രംകൊണ്ടും മസാജ്

മൂത്രംകൊണ്ട് മസാജ് ചെയ്യുന്നത് ചർമ്മസൗന്ദര്യം നിലനിർത്താനും മുഖക്കുരുപോലുള്ള പ്രശ്നങ്ങളെ അകറ്റിനിർത്താനും സഹായിക്കുമെന്നു കണ്ടെത്തൽ. മൂത്രത്തിന്റെ ബാക്ടീരിയ, ഫംഗസ് നശീകരണശേഷി ചർമ്മത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ഇൻ യുവർ ഓൺ പെർഫെക്ട് മെഡിസിൻ എന്ന പുസ്തകത്തിന്റെ രചയിതാവ് മാർത്ത ക്രിസ്റ്റി പറയുന്നു. ധാതുസമ്പന്നമായ മഞ്ഞ നിറമുള്ള മൂത്രത്തിനു മുഖക്കുരു, എക്സിമ, സോറിയാസിസ് പോലുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനാകും. ഏതാനും തുള്ളികൾ …

റിപ്പബ്ലിക് ഡേ: നിരീക്ഷണത്തിന് 15000 ക്യാമറകളും 45000 ഉദ്യോഗസ്ഥരും

ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണികൾ തുടർക്കഥയാകുന്നതിടെ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ നിരീക്ഷിക്കാൻ 15000 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഡൽഹി പോലീസും അർധസൈനിക വിഭാഗങ്ങളുമടക്കം 45000 ഉദ്യോഗസ്ഥർ സുരക്ഷാവലയം ഒരുക്കും. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥി. ഓരോ പതിനെട്ട് മീറ്ററിലും ഒന്ന് എന്നനിലക്കായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയെന്ന് ഡെൽഹി പോലീസ് ഉദ്യോഗസ്ഥൻ …

88 കിലോ ഭാരത്തിൽനിന്ന് സുന്ദരിപ്പട്ടത്തിലേക്ക്

88 കിലോ ഭാരമുള്ള അവസ്ഥയിൽനിന്ന് ഒരു സുന്ദരിപ്പട്ടത്തിലേക്ക് അധികദൂരമില്ലെന്ന് പറയുകയാണ് സാറാ ജെയിൻ മേയർ. നഴ്സ് ആയി ജോലിനോക്കുന്ന സാറയുടെ സുന്ദരിപ്പട്ടത്തിലേക്കുള്ള യാത്ര കൗതുകമുണർത്തുന്നതാണ്. തന്റെ പതിനെട്ടാം വയസിൽ ഉറ്റ സുഹൃത്തിന്റെ മരണമാണ് സാറയെ വിഷാദത്തിലേക്കും നിയന്ത്രണം വിട്ട ജീവിതത്തിലേക്കും നയിച്ചത്. കിട്ടിയതെല്ലാം വാരിവലിച്ചു കഴിക്കുകയും കുടിക്കുകയും ചെയ്തു. കഴിക്കുന്ന ഭക്ഷണമാവട്ടെ കൊഴുപ്പിന്റെ അംശം കൂടുതലുള്ളതും …

മോഡി 3ഡി ആയപ്പോൾ പൊടിഞ്ഞത് 60 കോടി

കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോഡിയുടെ പ്രചാരണത്തെ ഹൈടെക് ആക്കിയത് 3ഡി ഹോളോഗ്രാഫി പ്രചാരണമാണ്. ഇതുവഴി മോഡി അഭിസംബോധന ചെയ്തത് 700 വിർച്വൻ റാലികളായിരുന്നു. തിരെഞ്ഞെടുപ്പു പ്രചാരണ ഫണ്ടിൽനിന്ന് 60 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് ബിജെപി പറയുന്നു. തെരെഞ്ഞെടുപ്പിനു ശേഷം പാർട്ടികൾ തെരെഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന ചെലവുകളുടെ പട്ടികയിലാണ് ഹൈടെക് പ്രചാരണത്തിന് ബിജെപി ചെലവഴിച്ച തുകയുടെ …