1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2018

സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ അഭയാര്‍ഥി കപ്പലപകടം; മരണസംഖ്യ 112 ആയി. ശനിയാഴ്ച നടന്ന സംഭവത്തില്‍ 50 പേര്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടു നടത്തിയ തെരച്ചിലിലാണ് മരണ സംഖ്യ ഉയര്‍ന്നത്. കപ്പലിലുണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.

180 ഓളം അനധികൃത കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100 ഓളം പേര്‍ ടുണീഷ്യന്‍ പൗരന്മാരാണ്. കപ്പല്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായി. യൂറോപ്പിലേക്ക് കടക്കുന്ന അനധികൃത അഭയാര്‍ഥികളുടെ പ്രധാന കേന്ദ്രമാണ് ടുണീഷ്യന്‍ തീരം.

മെഡിറ്ററേറിയന്‍ കടല്‍ കടന്ന് ഈ വര്‍ഷം മാത്രം 32000 അഭയാര്‍ത്ഥികള്‍ യൂറോപ്പില്‍ എത്താന്‍ ശ്രമിച്ചതായും ഇതില്‍ 660 ഓളം പേര്‍ യാത്രാമധ്യേ മരിച്ചെന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇയു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും ഈ മേഖലയില്‍ മനുഷ്യക്കടത്തു സംഘങ്ങള്‍ വിലസുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.