1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2022

സ്വന്തം ലേഖകൻ: നാല് ദിവസം നീളുന്ന ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് എന്‍എച്ച്എസിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്ന് ആശങ്ക. അധിക സമ്മര്‍ദം ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീട്ടുകയും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സമ്മര്‍ദത്തിലേക്ക് തള്ളിവിടുകയും ചെയ്യുമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ മുന്നറിയിപ്പ് നല്‍കി.

വീക്കെന്‍ഡിന്റെ നീളമേറുന്നതിനാല്‍ നാല് ദിവസത്തേക്ക് പല ജിപി സര്‍ജറികളും അടച്ചിടുന്നതിന് പുറമെ ചില ഫാര്‍മസികളും പ്രവര്‍ത്തിക്കില്ല. വീക്കെന്‍ഡില്‍ ആംബുലന്‍സ് സേവനങ്ങള്‍ ബുദ്ധിപരമായി മാത്രം ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സമ്മര്‍ദം നിലവില്‍ അധികരിച്ച് നില്‍ക്കുന്നതിനാല്‍ ആശങ്കയും അധികമാണെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് ഡോ. ടിം കുക്സ്ലി ചൂണ്ടിക്കാണിച്ചു. ദൈര്‍ഘ്യമേറിയ ബാങ്ക് ഹോളിഡേ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നത് പതിവാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യക്കാരുടെ എണ്ണമേറുമെന്നാണ് പ്രതീക്ഷയെന്ന് വെല്‍ഷ് ആംബുലന്‍സ് സര്‍വ്വീസ് വ്യക്തമാക്കി. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ ജനം മുഴുകുമ്പോഴും എന്‍എച്ച്എസ് കെയര്‍ ലഭ്യമാക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് എന്‍എച്ച്എസ് ജീവനക്കാരെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ വ്യക്തമാക്കി.

എന്‍എച്ച്എസ് 111-ല്‍ വിളിക്കുന്നവരെ പരിശോധിച്ച്, അനുയോജ്യമായ ചികിത്സ എവിടെ ലഭിക്കുമെന്ന് റഫര്‍ ചെയ്യുന്നത് തുടരുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.