1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2011


ലണ്ടന്‍:രാജ്യത്തെ അനാരോഗ്യ വേതനം കൈപ്പറ്റുന്നവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ജോലിചെയ്യാനുള്ള ആരോഗ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനാരോഗ്യവേതനത്തിനായി അപേക്ഷിച്ച ഒരു മില്യണ്‍ ആളുകളില്‍ വെറും ആറുശതമാനം മാത്രമേ ഇതിന് അര്‍ഹരായിട്ടുള്ളൂ എന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അനാരോഗ്യ വേതനത്തിന് അപേക്ഷിച്ച പത്ത് പുരുഷന്‍മാരില്‍ നാലുപേര്‍ മാത്രമാണ് വേതനം ലഭിക്കാന്‍ യോഗ്യതയുള്ളവര്‍. 2008മുതല്‍ 2010 വരെയുള്ള അപേക്ഷകളില്‍ വെറും 61,800 പേര്‍ മാത്രമാണ് അനാരോഗ്യവേതനത്തിന് അര്‍ഹരായിട്ടുള്ളതെന്നും സര്‍ക്കാര്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ശാരീരികമായും മാനസികമായും ദുര്‍ബ്ബലരായവര്‍ വേതനത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായ ആരോഗ്യം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ആയിരത്തോളം അപേക്ഷകള്‍ നിരസിക്കുകയായിരുന്നുവെന്ന് തൊഴില്‍ മന്ത്രി ക്രിസ് ഗെയ്‌ലിംഗ് വ്യക്തമാക്കി.

യോഗ്യരായവരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ എന്നും കൃത്രിമമായ അപേക്ഷകള്‍ തൊഴില്‍ വകുപ്പ് നിരസിച്ചിട്ടുണ്ടെന്നും ഗെയ്‌ലിംഗ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.