ലണ്ടന്‍: യു.കെയില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടായ 500 കേസുകളിലെ പ്രതികള്‍ യൂറോപ്യണ്‍യൂണിയനില്‍ നിന്നെത്തിയ ക്രിമിനലുകളാണെന്ന് റിപ്പോര്‍ട്ട്. പോളണ്ടില്‍ നിന്നും റൊമാനിയയില്‍ നിന്നുമെത്തിയ ആളുകളാണ് ഇതില്‍ കൂടുതല്‍ പേരും.
ഇത് ഇ.യു വിന്റെ കിഴക്കന്‍ അതിര്‍ത്തി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പ്രതികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്താനാവില്ലെന്നതും യു.കെയ്ക്ക് തിരിച്ചടിയാവുന്നു. ബ്രസല്‍സിലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യ നിയമപ്രകാരം ഇത്തരം ആളുകളെ നാടുകടത്താനാവില്ല. ഇ.യു ക്രൈമുകളെക്കുറിച്ചുള്ള ഈ പുതിയ വെളിപ്പെടുത്തല്‍ ബ്രസല്‍സ് നിയമത്തിനെതിരെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ആരൊക്കെ ഇവിടെ ജീവിക്കണം ആരൊക്കെ പുറത്തുപോകണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഒരു പരമാധികാര രാഷ്ട്രത്തിനുണ്ടായിരിക്കണമെന്ന് യൂറോ പാര്‍ട്ടി എം.പി പോള്‍ നുട്ടാല്‍ പറയുന്നു. ആരെങ്കിലും കുറ്റചെയ്യുകയാണെങ്കില്‍ അവരെ ഉടന്‍ ചവിട്ടി പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ.യു രാജ്യങ്ങളില്‍ നിന്നുള്ള 54,000ക്രിമിനലുകളാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് വിവരാവകാശ സ്വാതന്ത്ര്യ നിയമപ്രകാരം അസോസിയേഷന്‍ ഓഫ് ചീഫ് പോലീസ് ഓഫീസേഴ്‌സില്‍ നിന്നും ലഭിച്ച വിവരം. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന മിക്ക ക്രിമിനലുകള്‍ക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാത്തതിനാല്‍ ഇവരെ സംബന്ധിക്കുന്ന വിവരം ശേഖരിക്കാന്‍ തന്നെ ആറ് മാസമെടുക്കാറുണ്ടെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ പരാതിപ്പെടുന്നു.
എ.സി.പി.ഒയുടെ കണക്കുകള്‍ പ്രകാരം 2010ല്‍ 26,956 വിജ്ഞാപനങ്ങളും 2009ല്‍ 27,379 വിജ്ഞാപനങ്ങളുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2010ലെ കുറ്റവാളികളില്‍ 6777 പോളണ്ടുകാരും, 4,343 റൊമാനിയക്കാരുമാണുണ്ടായിരുന്നത്. ഈ ലിസ്റ്റ് പ്രകാരം മുന്‍കാമുകിയെ കുത്തിക്കൊന്ന് രണ്ടാം നിലയില്‍ നിന്നും താഴെയെറിഞ്ഞ 33 കാരനായ പോള്‍ പിയോട്ട് സസാഡ എന്നയാള്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചിട്ടുണ്ട്. 4,176 കുറ്റവാളികള്‍ ലുധിയാനയില്‍ നിന്നും 2,423 പേര്‍ അയര്‍ലന്റില്‍ നിന്നുമുള്ളവരാണ്. 200-2007 കാലയളവില്‍ ഇ.യുവില്‍ ചേര്‍ന്ന രാജ്യങ്ങളിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ എത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല