ഭര്‍ത്താവിനെയും മുന്‍കാമുകനെയും കൊന്നുകുഴിച്ചുമൂടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിയന്നയില്‍ ഐസ്‌ക്രീം പാര്‍ലര്‍ നടത്തുന്ന 32കാരിയായ സ്‌പെയിന്‍ സ്വദേശി എസ്റ്റിബാലിസാണ് കുറ്റകൃത്യങ്ങള്‍ നടത്തിയതായി സമ്മതിച്ചത്. 2008 ലാണ് ജര്‍മന്‍കാരനായ ഭര്‍ത്താവ് ഹോള്‍ഗറിനെ ഇവര്‍ കൊലപ്പെടുത്തിയത്. 2010 നവംബറില്‍ കാമുകനും വിയന്ന സ്വദേശിയമായ മാന്‍ഫ്രെഡിനെ ഉറങ്ങുമ്പോള്‍ വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ തലയുടെ ഭാഗങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്.
സ്വന്തം ഐസ്‌ക്രീം പാര്‍ലറിലെ ഭൂഗര്‍ഭ അറകളിലായിരുന്നു ഇരു മൃതദേഹവും ഇവര്‍ മറവു ചെയ്തത്. മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. ആദ്യം കൊല്ലപ്പെട്ട ഹോള്‍ഗര്‍ കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മാന്‍ഫ്രെഡ് കാണാതായ വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഐസ്‌ക്രീം പാര്‍ലറിനുള്ളില്‍ നിന്ന് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറത്തായത്. ഇതേ തുടര്‍ന്ന് യുവതി ഒളിവില്‍ പോകുകയും ചെയ്തു.
ഇറ്റലിയിലെ ഉദീനയില്‍ നിന്നാണ് എസ്റ്റിബാലിസിനെ പോലീസ് പിടികൂടിയത്. ഇറ്റലിയില്‍ മറ്റൊരു യുവാവിനൊപ്പം ചുറ്റിക്കറങ്ങുമ്പോഴാണ് എസ്റ്റിബാലിസ് പിടിയിലായത്. യുവതിയെ പിടികൂടാന്‍ ഇന്റര്‍പോളും രംഗത്തിറങ്ങിയിരുന്നു. ഇത് സംബന്ധിച്ച പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട യുവാവ് ഇവരെ തിരിച്ചറിയുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. അതേ സമയം എസ്റ്റിബാലിസ് ഒറ്റയ്ക്കാണോ കൊലപാതകങ്ങള്‍ നടത്തിയെതന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷിയ്ക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല