ബ്രിട്ടനിലെ വിന്‍സര്‍ കൊട്ടാരത്തിലെ വിളക്കുകള്‍ തേംസ് നദിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദൃതിയാല്‍ കത്തട്ടെ എന്ന് ബ്രിട്ടീഷ് രാജ്ഞി തീരുമാനിച്ചിരിക്കുന്നു, ഇതേതായാലും വൈദൃത ക്ഷാമമോ തേംസ് നടിയോടുള്ള പ്രണയമോ ഒന്നും കൊണ്ടല്ല, കാര്‍ബണ്‍ മലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് രാജ്ഞിയുടെ ലക്ഷ്യം. ഒപ്പം വൈദൃത ബില്‍ കുറയ്ക്കാനും ആകും എന്നൊരു ഗുണം ഇതിനുണ്ടല്ലോ.
റോംനി തടയണയിലെ ജലവൈദൃത ടര്‍ബൈനില്‍ നിന്ന് വൈദൃതി ഉല്‍പ്പാദിപ്പിച്ചു ഭൂഗര്‍ഭ കേബിളുകള്‍ വഴി കൊട്ടാരത്തിലേക്ക് നേരിട്ട് എത്തിക്കാനാണ് പരിപാടി എന്നാണ് റിപ്പോര്‍ട്ടുകള്‍ . കൊട്ടാരത്തിലെ വൈദൃത ആവശ്യങ്ങള്‍ നിറവേറുന്നതിനു പുറമേ ഏകദേശം 300 കുടുംബങ്ങള്‍ക്ക് ഇതുവഴി ലഭ്യമാകുമത്രേ. മിക്കവാറും ഈ പദ്ധതി ഈ വര്‍ഷം തന്നെ കൊട്ടാരത്തില്‍ നടപ്പിലാകും.
മിച്ചം വരുന്ന വൈദൃതി ബ്രിട്ടന്റെ ദേശീയ ഗ്രിഡിലേക്ക് നല്‍കി കൊട്ടാരത്തിലെ വൈദൃത ബില്‍ അടയ്ക്കാനുള്ള ഉദ്ദേശവും രാജ്ഞിക്കുണ്ട്. പണം ലാഭിക്കാന്‍ ഇപ്പോള്‍ തന്നെ വൈദൃത ഉപഭോഗം കുറയ്ക്കുന്ന ബള്‍ബുകള്‍ ആണ് രാജ്ഞി കൊട്ടാരത്തില്‍ ഉപയോഗിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല