ഇസ്‌ലാമാബാദ്: ക്രിക്കറ്റ് നയതന്ത്രത്തിലൂടെ ഇന്ത്യയും പാക്കിസ്ഥാനും നടത്തിയ വിശ്വാസവര്‍ധക നടപടികളെ വിമര്‍ശിച്ച് ജമാഅത് ഉദ് ദവ നേതാവ് ഹാഫിസ് സയിദ് രംഗത്ത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ പോകുന്നില്ലെന്നും ഇസ്‌ലാമാബാദില്‍ നടത്തിയ റാലിയില്‍ സയിദ് വ്യക്തമാക്കി.
ക്രിക്കറ്റ് നയതന്ത്രത്തിനും ഈയിടെ പുനരാരംഭിച്ച ചര്‍ച്ചകള്‍ക്കും പ്രശ്‌നത്തില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ല. കശ്മീരികള്‍ക്ക് വിമോചനം ലഭിക്കുന്നതുവരെ പോരാട്ടം തുടരുക തന്നെ ചെയ്യും. പൊരുതുന്ന കശ്മീരികള്‍ക്ക് നല്‍കുന്ന പിന്തുണ തുടരുമെന്നും മുംബൈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന സയിദ് പറഞ്ഞു.
വിഷയത്തില്‍ പാക് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും സയിദ് വിമര്‍ശിച്ചു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയുണ്ടാകുന്ന ഇത്തരം പ്രസ്താവനകളെ പാക്കിസ്ഥാന്‍ അധികൃതര്‍ ഗൗരവമായാണ് കാണുന്നത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല