1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2011

ചൈനീസ് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ തടവിലായ പൊതുപ്രവര്‍ത്തകന്‍ ഹു ജിയാവോയെ മോചിപ്പിച്ചു. ജയില്‍‌മോചിതനായെങ്കിലും കുറച്ചുകാലം ഹു ജിയാവോ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചൈനയുടെ ടിബറ്റന്‍ നയത്തെ വിമര്‍ശിക്കുകയും ചെയ്തതിനാണ് ഹു ജിയായെ മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിച്ചത്. ചൈനീസ് ഭരണകൂടത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയ ഹു ജിയാവോ 2008ലാണ് ശിക്ഷിച്ചത്. മുപ്പത്തിയെഴുകാരനായ ഹു ചൈനയിലെ മനുഷ്യാവകാശ സമരങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഹു ജിയായെ മോചിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ചൈനീസ് സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിന് ജയിലായ കലാകാരന്‍ ആയ് വെയ് വെയ്‌യെ കഴിഞ്ഞയാഴ്ച്ച അധികൃതര്‍ ജയിലില്‍ നിന്ന് ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.