1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ബ്രിസ്‌റ്റോള്‍: ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് ജൊവന്ന യേറ്റ്‌സിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വനിതകള്‍ക്ക് ബ്രിസ്‌റ്റോള്‍ പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് നല്കി.

പുറത്തു പോകുമ്പോഴും വീട്ടില്‍ നില്‍ക്കുമ്പോഴും വനിതകള്‍ ജാഗ്രത പാലിക്കണം. പ്രത്യേക അപായ സൂചനയൊന്നും അന്വേഷണത്തില്‍ കിട്ടിയിട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും പ്രത്യേക മുന്നറിയിപ്പൊന്നും നല്കുന്നില്ല. എങ്കിലും കൊലയാളി ഇപ്പോഴും അപകടസാധ്യത നിലനിര്‍ത്തിക്കൊണ്ട് സമൂഹത്തില്‍ തന്നെയുണ്ട്- എവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊസീസ് ചീഫ് സൂപ്രണ്ട് ജോണ്‍ സ്ട്രാറ്റ്‌ഫോര്‍ഡ് പറഞ്ഞു.

ജൊവന്നയുടെ ആത്മശാന്തിക്കു വേണ്ടി പള്ളിയില്‍ പ്രാര്‍ത്ഥന നടന്നു. ജൊവന്ന താമസിച്ചിരുന്ന ക്‌ളിഫ്ടണില്‍ കാനിജ് റോഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന പ്രാര്‍ത്ഥനയ്ക്ക് അസോസിയേറ്റ് വികാരി ഡാന്‍ ക്‌ളാര്‍ക്ക് നേതൃത്വം കൊടുത്തു.

കൊലപതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പുറത്ത് അറസ്റ്റുചെയ്ത ജൊവന്നയുടെ വീട്ടുടമ ക്രിസ് ജെഫറീസിനെ പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. ഡിസംബര്‍ 17നാണ് ജൊവന്നയെ കാണാതായത്. ക്രിസ്മസ് ദിനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശേധനയിലാണ് കഴുത്തുഞെരിച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.