ടോണി ബ്ലെയറിന്റെ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്ലെയറിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍ ചോര്‍ത്തിയതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ബ്ലെയറിന്റെ ഇന്‍ഷുറന്‍സ് നമ്പറും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഡ്രസ്സുകളും ട്വിറ്ററിലൂടെ പ്രചരിക്കുകയാണ്.
എന്നാല്‍ ബ്ലെയറിന്റെ ഓഫീസ് ഈ വാര്‍ത്ത നിഷേധിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലാരെങ്കിലും ആയിരിക്കാം ഇത് ചെയ്തതെന്ന് വക്താക്കള്‍ അറിയിച്ചു.
പേസ്റ്റ്ബിന്‍.കോം എന്ന സൈറ്റിലാണ് വിവരങ്ങള്‍ ആദ്യം വന്നത്. സൈറ്റില്‍ മുന്‍ ചാന്‍സലര്‍ ലോര്‍ഡ് ഇര്‍വിന്‍, ലേബര്‍ എം.പി മക്‌ഷെയ്ന്‍ എന്നിവരുടെ ഫോണ്‍ നമ്പറുകളുമുണ്ടായിരുന്നു.
ബ്ലെയറിന്റെയും ഭാര്യ ചെറിയുടെയും ബന്ധുക്കളുടെ വിശദവിവരങ്ങളും സൈറ്റില്‍ പ്രചരിച്ച ഫയലിലുണ്ടായിരുന്നു.
2010 ഡിസംബറില്‍ ലഭിച്ചിട്ടുള്ള വിവരങ്ങളാണ് ഈ ഫയലില്‍ കൊടുത്തിട്ടുള്ളത്. രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പറുകള്‍ മാറിയിട്ടുണ്ടാകാമെങ്കിലും വിവരങ്ങളെല്ലാം 100 ശതമാനം സാധുതയുള്ളതാണെന്ന് ഫയലിന് മുകളില്‍ കൊടുത്തിട്ടുള്ള കുറിപ്പില്‍ വ്യക്തമാക്കുന്നു.
ടോണി ബ്ലെയറുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇറാഖ് യുദ്ധത്തെ അനുകൂലിച്ച അദ്ദേഹത്തിന്റെ ഉപദേഷ്ടാവിന്റെയും എം.പിമാരുടെയും സ്വകാര്യവിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ടീം പോയിസണ്‍ അംഗങ്ങളിലൊരാള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
വിവരങ്ങള്‍ ചോര്‍ത്തിയത് മൂന്നാമതൊരാളുടെ സഹായത്താലാണെന്ന് ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പാഴ്‌മെയിലുകളെ പൂര്‍ണ്ണമായും അവഗണിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.കെ ഇന്‍ഫോര്‍മേഷന്‍ കമ്മീഷണര്‍ക്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ആധികാരിതയില്ലാത്ത വിവരങ്ങള്‍നല്‍കുന്ന ബിസിനസ്സിനെതിരെ പിഴ ചുമത്താന്‍ ഇദ്ദേഹത്തിന് അധികാരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല