1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

ഡിസെബിലിറ്റി ബെനിഫിറ്റ് നിറുത്തലാക്കാനുളള സര്‍ക്കാര്‍ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് മുന്നറിയിപ്പ്.  ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് നിറുത്തലാക്കി പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റ് എന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ 20 ശതമാനം ഫണ്ട് ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഡിസെബിലിറ്റി അഭിഭാഷകന്‍ മൈക്ക് ചാള്‍സാണ് സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ മാന്യമായി ജീവിക്കാനുളള​അവകാശമാണ് ബെനിഫിറ്റ് കട്ട് ചെയ്യുന്നതിലൂടെ ചെയ്യുന്നതെന്ന് മൈക്ക് ചാള്‍സ് പറഞ്ഞു.

പുതിയ നിയമം നടപ്പാക്കുന്നതോടെ ഇപ്പോള്‍ ബെനിഫിറ്റ് ലഭിക്കുന്നവര്‍ വീണ്ടും പരിശോധനയ്‌ക്ക് വിധേയരാവണം. ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍​ആറുമാസമെങ്കിലും എടുക്കുകയും ചെയ്യും. മൗലീക അവകാശത്തെ ഹനിക്കുന്ന ഏതൊരു നടപടിയും നിയമലംഘനമാണെന്ന് മൈക്ക് ചാള്‍സ് പറഞ്ഞു.

പുതിയ നിയമം നടപ്പാക്കുന്നതോടെ 380,000 പേര്‍ക്കാണ് ഡിസെബിലിറ്റി ബെനിഫിറ്റ് നഷ്ടമാവുകയെന്നാണ് കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.