സാബു ചുണ്ടക്കാട്ടില്‍
ഡെര്‍ബി: ഡെര്‍ബി മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 10ന് നടക്കും. ഓണാഘോഷത്തോടനുബന്ധിച്ചുള്ള സ്‌പോട്‌സ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 4ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ഡെര്‍ബി മാര്‍ക്കെട്ടന്‍ പാര്‍ക്കിലാണ് മത്സരങ്ങള്‍. ഇന്‍ഡോര്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 10ാം തിയ്യതി രാവിലെ നടക്കും. ഉച്ചയക്ക് ഒരു മണിമുതല്‍ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാവും. ഡെര്‍ബിമേയര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്ത്രീകള്‍ക്കുള്ള വടംവലിമത്സരം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഓണാഘോഷപരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കുവാന്‍ ഡെര്‍ബിയിലും പരിസരങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 4ന് മുമ്പായി ഭാരവാഹികളുടെ പക്കല്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല