ലണ്ടന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്ക് ഇനി മുതല്‍ നികുതിദായകഫണ്ടില്‍ നിന്നുള്ള ധനസഹായം ലഭിക്കും. ഇ.യു അതിര്‍ത്തി വികസിപ്പിച്ചശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഇ.യു നിയമം പുനഃസ്ഥാപിച്ചതോടെയാണിത്.
ആഴ്ചയില്‍ 250 പൗണ്ടാണ് ധനസഹായമായി ലഭിക്കുക. ഇതുപ്രകാരം പോളണ്ട്, ചെക്ക് റിപ്പബ്ലിക്, മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ 100,000ത്തിലധികം പുതിയ കുടിയേറ്റക്കാര്‍ സഹായധനം ആവശ്യപ്പെടാന്‍ അര്‍ഹരാകും. കുടിയേറ്റക്കാര്‍ക്ക് വന്‍തോതില്‍ സഹായം നല്‍കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് യു.കെയില്‍ കഴിഞ്ഞദിവസം ഉണ്ടായത്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പറഞ്ഞ് ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണെന്ന് ടോറി എം.പി ഫിലിപ്പ് ഹോളോബോണ്‍ പറഞ്ഞു. ഇ.യു വില്‍ നിന്നും പുറത്തുപോകണമെന്ന ആവശ്യം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഇ.യു അംഗമാവേണ്ടതുണ്ടോ എന്ന കാര്യം ഒരിക്കല്‍ കൂടി ചിന്തിക്കണമെന്നാണിത് ഇത് വ്യക്തമാക്കുന്നതെന്ന് ടോറി ബാക്ക്‌ബെഞ്ചര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ അതിര്‍ത്തികളെ നമുക്ക് നിയന്ത്രിക്കാനാവുന്നില്ല. സഹായം ലഭിക്കുന്നവരേയും നിയന്ത്രിക്കാന്‍ നമുക്കാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2004 ഇ.യുവില്‍ എട്ട് പുതിയ രാജ്യങ്ങള്‍ കൂടി ചേര്‍ന്നപ്പോഴായിരുന്നു ഈ നിയമം പിന്‍വലിച്ചത്. ഈ എട്ടുരാജ്യങ്ങളില്‍ നിന്നുള്ള 12 മാസം തുടര്‍ച്ചയായി ജോലിചെയ്യാത്ത കുടിയേറ്റക്കാരന് സഹായം അഭ്യര്‍ത്ഥിക്കാനാവില്ല എന്ന നിയന്ത്രണമാണ് അന്ന് ഏര്‍പ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ക്കുമാത്രമേ സഹായം നല്‍കേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍ ഈ മെയ് മുതല്‍ ആ നിയന്ത്രണം എടുത്തുമാറ്റാന്‍ പോകുകയാണ്. യൂറോപ്യന്‍ യൂണിയന്റെ സഞ്ചാരസ്വാതന്ത്ര്യ നിയമത്തിന് തടസമാകുമെന്ന് കണ്ടെത്തിയാണ് ഈ നിയന്ത്രണം എടുത്തുമാറ്റിയത്.
ഏഴ് വര്‍ഷം മുന്‍പ് ഇ.യു അതിര്‍ത്തി വിശാലമാക്കിയപ്പോള്‍ നൂറുകണക്കിന് കുടിയേറ്റക്കാരാണ് യു.കെയിലേക്ക് തൊഴില്‍തേടിയെത്തിയത്. 2006 ല്‍ ഏകദേശം 224,195 ആളുകള്‍ തൊഴിലിനായി ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും കഴിഞ്ഞവര്‍ഷം അത് 6% വര്‍ധിച്ച് 122,000ത്തിലെത്തി. ഇ.യു വിന് പുറത്തുള്ള കുടിയേറ്റക്കാരുടെ എണ്ണം 10,000മായി നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിയമപ്രകാരം ഇ.യുവില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല