1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2010

ലണ്ടന്‍: സാംക്രമിക രോഗത്തിന്റെ അവസ്ഥയില്‍ പനി പടരാന്‍ തുടങ്ങിയതോടെ പനി ബാധിച്ചെത്തുവര്‍ക്കുവേണ്ടി ബെഡുകള്‍ നീക്കിവയ്ക്കുന്നതിനാല്‍ യുകെയിലെ മിക്ക ആശുപത്രികളിലും കാന്‍സര്‍ ഓപ്പറേഷന്‍ വരെ മാറ്റിവയ്ക്കുന്നു.

മാരകമായി കാന്‍സര്‍ ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കുള്ള ശസ്ത്രക്രിയ പോലും തത്കാലം മാറ്റിവയ്ക്കുകയാണ് ആശുപത്രി അധികൃതര്‍. മിക്ക പ്രധാന ആശുപത്രികളിലും ഗുരുതരമായി പനി ബാധിച്ചെത്തുന്നവര്‍ക്കായി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ബെഡുകള്‍ മാറ്റിയിടാനാണ് നിര്‍ദ്ദേശം.

കാര്യങ്ങള്‍ 1999ലേതിനു സമാനമായ സ്ഥിതിയിലേക്ക് പോവുകയാണെന്നാണ് അധികൃതരുടെ ഭയം. അന്ന് പടര്‍ന്നുപിടിച്ച പന്നിപ്പനിക്കു മുന്നില്‍ എന്‍ എച്ച് എസ് മുട്ടുമടക്കിയിരുന്നു.

ഇക്കുറി ഇതിനകം 460 പേര്‍ ഐ സി യു കളിലായിക്കഴിഞ്ഞു. ഇതിനു മുന്‍ ആഴ്ചയില്‍ ആശുപത്രിയിലായവരുടെ എണ്ണം 182 ആയിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുകെയില്‍ പനി ഒരു സാംക്രമിക രോഗമായി പ്രഖ്യാപിക്കേണ്ട അവസ്ഥ ഉറപ്പാണെന്ന് സെന്റ് ബ്രാറ്റ്‌സ് ആന്‍ഡ് ദി ലണ്ടന്‍ ഹോസ്പിറ്റലിലെ വൈറോളജിസ്റ്റും ഇന്‍ഫ്‌ളുവന്‍സ എക്‌സ്‌പെര്‍ട്ടുമായ പ്രൊഫസര്‍ ജോണ്‍ ഓക്‌സ്ഫഡ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.