1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011


പരിഷ്‌ക്കരണ നീക്കങ്ങള്‍ പോസ്റ്റ് ഓഫീസിനേയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോസ്റ്റല്‍ സര്‍വ്വീസില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്. റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളും ഗാര്‍ഗേജസുകളും ഇതിന്റെ ഭാഗമായി കൊണ്ടുവരാനും നീക്കമുണ്ട്.

കൂടുതല്‍ പ്രവര്‍ത്തന സമയമുണ്ടെന്നതാണ് പല പോസ്‌റ്റോഫീസുകളുടെ മേന്‍മയെങ്കിലും സേവനങ്ങളുടെ കാര്യത്തില്‍ അത്ര മെച്ചപ്പെട്ട സ്ഥിതിയല്ല ഉള്ളത്. അവസാന ആഴ്ച്ചകളിലും വൈകുന്നേരങ്ങളിലും കൂടുതല്‍ പ്രവര്‍ത്തന സമയം ആവശ്യമാണെന്ന് നേരത്തേ കണ്‍സ്യൂമര്‍ ഫോക്കസ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു. സേവനങ്ങളുടെ കാര്യത്തില്‍ തൃപ്തി കുറവാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ല എന്നതും പോസ്‌റ്റോഫീസിലെ പ്രധാന പ്രശ്‌നമായി പലരും കാണുന്നുണ്ട്. പ്രത്യേകിച്ച് സാമ്പത്തികമായ കാര്യങ്ങള്‍ വരുമ്പോള്‍ ഇത് കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കുമെന്നും ആളുകള്‍ ഭയപ്പെടുന്നു. എന്നാല്‍ പോസ്റ്റ് ഓഫീസ് ലോക്കല്‍സ് നടപ്പാക്കുന്നതിന് മുമ്പ് മാതൃകാ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നാണ് വക്താവ് ആന്‍ഡി ബറോവ്‌സ് പറയുന്നത്.

ഭാവിയില്‍ മികച്ച പ്രവര്‍ത്തനം നടത്തണമെങ്കില്‍ പോസ്റ്റ് ഓഫീസുകള്‍ അടിമുടി മാറണമെന്ന് ബറോവ്‌സ് പറഞ്ഞു. ഭാവിയെ ലക്ഷ്യംവെച്ചുള്ള നീക്കമാണ് നടത്തേണ്ടതെന്നും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ക്കാണണമെന്നും ബവ്‌റോസ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ പോസ്റ്റ് ഓഫീസ് ലോക്കല്‍സ് മാറ്റത്തിന് വിധേയമാകണമെന്ന് ബിസിനസ് വകുപ്പിലെ വക്താവ് അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.