പാരിസ്: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ (മുഖാവരണം) നിരോധിച്ചുള്ള ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏറെമാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് യൂറോപ്പിലെ ഏറ്റവുമധികം മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രമായ ഫ്രാന്‍സ് ബുര്‍ഖയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ബുര്‍ഖയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത് ഫ്രാന്‍സില്‍ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പ്രകടനം നടത്തിയ 59 ഓളം ആളുകളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. യൂറോപ്പിലെ മറ്റു രാഷ്ട്രങ്ങളെല്ലാം തന്നെ ബുര്‍ഖയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിയമം പാലിക്കാന്‍ തയ്യാറാവാത്തവരില്‍ നിന്ന് 150 യൂറോ പിഴ ഈടാക്കും. നിയമം പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തേക്ക് ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതിന് തയാറാവാത്തവരില്‍ നിന്ന് പിഴ ഈടാക്കും.
കഴിഞ്ഞ വര്‍ഷമാണ് ബുര്‍ഖ നിരോധിച്ചുകൊണ്ടുള്ള നിയമം ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കിയത്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിയമം ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല