1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

ഇംഗ്ലണ്ടിലെ പത്തില്‍ ഒരു സെക്കന്‍ഡി സ്‌കൂള്‍ അക്കാഡമികളായി മാറിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 407 പ്രൈമറി – സെക്കന്‍ഡറി സ്‌കൂളുകളാണ് ഇപ്പോള്‍ അക്കാഡമികളായി മാറിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ഇപ്പോള്‍​ഇവയെല്ലാം.

എജ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ഗോവ് പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വകാര്യ സ്കൂളുകളുടെ ലാഭം ലക്ഷ്യമാക്കിയുളള പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കുമെന്ന് നാഷണല്‍ യൂണിയന്‍ ഒഫ് ടീച്ചേഴ്‌സ് അഭിപ്രായപ്പെട്ടു.

എന്നാല്‍​ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നടപടി കണ്ണില്‍ പൊടിയിടുന്നതിന് തുല്യമാണെന്ന് എ ടി എല്‍ ടീച്ചേഴ്സ് യൂണിയന്‍ ആരോപിച്ചു.

ഇംഗ്ലണ്ടിലെ 11 ശതമാനം സെക്കന്‍ഡറി സ്‌കൂളുകള്‍ ഇപ്പോള്‍​അക്കാഡമികളാണ്.  ആകെ 371 സെക്കന്‍ഡറി സ്‌കൂളുകള്‍ക്കാണ് അക്കാഡമി പദവിയുളളത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് നടക്കും മുന്‍പുളളതിനേക്കാള്‍ ഇരട്ടിയാണിത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നതാണ് അക്കാഡമികളുടെ പ്രത്യേകത. സ്റ്റാഫിന്റെ സേവന-വേതന മാനദണ്ഡങ്ങള്‍ അതത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.