1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2011

ആന്ധ്രപ്രദേശിന്റെ കൊയ്ത്തുത്സവമായ ‘സംക്രാന്തി’ ബ്രിട്ടീഷ് പാര്‍ലമെന്റ് ആഘോഷിച്ചു. പൊതുസഭയിലാണ് ഇന്ത്യയിലെ കൊയ്ത്തുത്സവം  ആഘോഷിച്ചത്.

യു.കെ തെലുഗു അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി ഡാന്‍ ബെയ്ല്‍സ്,ഇന്ത്യന്‍ ഹൈകമീഷന്‍ സി. രാജശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തെലുങ്ക് യുവതിയെ വിവാഹം കഴിച്ചിട്ടുള്ള ഡാന്‍ ബെയ്ല്‍സ് ആന്ധ്രയുടെ മരുമകന്‍ എന്നാണു സഭയില്‍ പരിചയപ്പെടുത്തപ്പെട്ടത്.

തെലുങ്കരുടെ ആതിഥേയത്വം മറക്കാനാവാത്തതാണെന്ന് ബെയ്ല്‍സ് അനുസ്മരിച്ചു. ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധം ശക്തിപ്പെട്ടു വരവേ ഇത്തരം ആഘോഷങ്ങള്‍ ശുഭസൂചനയാണെന്നു രാജശേഖര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ആചാരങ്ങളും പാരമ്പര്യവും ഇംഗ്ലീഷ് പൗരന്മാര്‍ക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നു പരിപാടിയുടെ സംഘാടകരായ യു.കെ തെലുഗു അസോസിയേഷന്‍ പ്രസിഡന്റ് പ്രഭാകര്‍ കാസ പറഞ്ഞു.
നൂറ്റമ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്യാമശാസ്ത്രികള്‍ രചിച്ച കീര്‍ത്തനം പത്മശ്രീ ഡോ. ജോണ്‍ മാര്‍ ആലപിച്ചു. കുച്ചിപ്പുടി, ഭരതനാട്യം, കഥക് എന്നിവയും അവതരിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.