1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മതവൈരത്തിനു പരിഹാരം തേടി ഒക്‌ടോബറില്‍ അസീസിയില്‍ ലോക മതനേതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തീരുമാനിച്ചു.

തങ്ങളുടെ വിശ്വാസങ്ങളില്‍ നിലയുറപ്പിച്ച് ലോക സമാധാനത്തിനായി പ്രയത്‌നിക്കാനുള്ള ബാധ്യത വിവിധ മതവിഭാഗങ്ങളെ ഓര്‍മപെ്പടുത്താന്‍ സമ്മേളനത്തിലൂടെ ശ്രമിക്കുമെന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശ്വാസികളോട് സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു.

പുതുവര്‍ഷത്തലേന്നു വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണ വാര്‍ത്തകള്‍ക്കു തൊട്ടുപിന്നാലെയായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം.

സെന്റ് ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ അസീസിയില്‍ 1986ല്‍ ജോണ്‍പോള്‍ മാര്‍പാപ്പ നടത്തിയ ലോക മതസമ്മേളനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം കൂടിയാകും ഇത്. അനീതിയും അസഹിഷ്ണുതയും വെടിഞ്ഞ് മനുഷ്യത്വത്തിനായി പ്രയത്‌നിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.