1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

വൈറ്റ് ഹൗസിലെ പ്ലസ് സെക്രട്ടറിയും പ്രസിഡന്റ് ബരാക് ഒബാമയുടെ സന്തത സഹചാരിയുമായ റോബര്‍ട്ട് ഗിബ്‌സ് രാജിവച്ചു . പദവിയൊഴിഞ്ഞാലും ഒബാമയുടെ ഉപദേഷ്ടാവായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് പദത്തിന്റെ അടുത്ത പാദത്തിലേക്കു കടക്കുംമുമ്പ് വൈറ്റ് ഹൗസില്‍ ഒബാമ വ്യാപകമായ അഴിച്ചുപണികള്‍ നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഗിബ്‌സ് രാജിവച്ചത്. ഒബാമ ഭരണകൂടത്തിന്റെ പരസ്യമുഖമായിരുന്നു, 39കാരനായ ഗിബ്‌സ്. സുപ്രധാന വിഷയങ്ങളിലെല്ലാം ഭരണകൂടത്തിന്റെ കാഴ്ചപ്പാടുകള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചിരുന്നത് അദ്ദേഹമാണ്.

ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമയുടെ ഗര്‍ഭവാര്‍ത്ത പുറത്തിവിട്ടതാണ് ഗിബ്സിന് വിനയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിഷേല്‍ വീണ്ടുമൊരു കുഞ്ഞിന് കൂടി ജന്മം നല്‍കിയേയ്ക്കുമെന്ന പേരില്‍ അമേരിക്കയിലെ മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നിരുന്നു.

ഗിബ്‌സ് വഴിയാണ് ഈ വാര്‍ത്ത പുറത്തുപോയതെന്നാണ് മിഷേല്‍ വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ ഗിബ്‌സ് ഇനി വൈറ്റ്ഹൗസില്‍ വേണ്ടെന്ന നിലപാടെടുത്തത് മിഷേല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗര്‍ഭവാര്‍ത്ത പുറത്തുവന്നതില്‍ മിഷേല്‍ അങ്ങേയറ്റം അസന്തുഷ്ടയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബരാക് ഒബാമ ദേശീയരാഷ്ട്രീയത്തിലിറങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചുപോന്ന ഗിബ്‌സ് താന്‍ സ്ഥാനമൊഴിയുമെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഗിബ്‌സിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ഒബാമ സ്ഥാനമൊഴിഞ്ഞാലും തന്റെ നയപരിപാടികള്‍ രൂപവത്കരിക്കുന്നതില്‍ ഗിബ്‌സ് സുപ്രധാന പങ്കു വഹിക്കുമെന്നു വ്യക്തമാക്കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.