1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2010

യുകെയില്‍ മോര്‍ട്ട്ഗേജ് വിതരണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞമാസം 11.1 ബില്യണ്‍ പൗണ്ട് മാത്രമാണ് മോര്‍ട്ട്ഗേജായി വിതരണം ചെയ്‌തത്. ഒക്‌ടോബറിനെക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 2000 നവംബറിലാണ്
ഇതിനുമുന്‍പ് ഏറ്റവും കുറച്ച് മോര്‍ട്ട്ഗേജ് വിതരണം ചെയ്‌തത്.
അഞ്ചുമാസമായി മോര്‍ട്ട്ഗേജ് വിതരണം താഴേക്കാണ്. അതിന്റെ തുടര്‍ച്ചയാണ് നവംബറില്‍ ദശാബ്‌ദത്തിലെ ഏറ്റവും കുറവായി മാറിയത്.
വീടു വില തുടര്‍ച്ചയായി ഇടിയുന്നതു മൂലം വാങ്ങാനുള്ള ആളുകള്‍ കുറവാണ്.ഇനിയും വില കുറഞ്ഞിട്ട് വാങ്ങാമെന്നാണ് പലരും കരുതുന്നത്.വാങ്ങാന്‍ ഉള്ളവര്‍ക്ക് ആകട്ടെ മോര്‍ട്ട്ഗേജ് ലഭിക്കാനുള്ള കടമ്പകള്‍ ഏറെയാണ്.
കര്‍ശനമായ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നല്‍കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.